പുതിയ കാഴ്ചകൾ എന്തൊക്കെയാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ലെങ്കിലും ‘പുതിയ ആവേശകരമായ അനുഭവങ്ങൾ കാത്തിരിക്കുന്നു’ എന്നാണ് ദുബൈ മിറക്ക്ൾ ഗാർഡൻ വെബ്സൈറ്റിൽ പറയുന്നത്. മിറക്കിൾ ഗാർഡൻ എന്നും ആകർഷണവും അത്ഭുതവും ആണ് സന്ദർശകർക്ക് നൽകുന്നത്. വേനൽ ഇടവേളക്കുശേഷം തിങ്കളാഴ്ച മുതലാണ് ഗാർഡനിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നത്. 11ാം സീസണിലെ ടിക്കറ്റ് നിരക്കും പ്രഖ്യാപിച്ചു. മുതിർന്നവർക്ക് 75 ദിർഹമും മൂന്ന് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 60 ദിർഹമുമാണ് ഫീസ്. മൂന്ന് വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്.
72,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പൂന്തോട്ടത്തിൽ 15 കോടി പൂക്കൾ ഇവിടെയുണ്ട്.
വൈവിധ്യമാർന്ന പുഷ്പങ്ങളുടെയും നിറഭേദങ്ങളുടെയും സംഗമകേന്ദ്രമാണ് ദുബൈ മിറക്ക്ൾ ഗാർഡൻ. നൂറിൽപരം വർഗങ്ങളിൽപെട്ട പുഷ്പങ്ങൾ പൂന്തോട്ടത്തിന് അലങ്കാരം പകരുന്നു. മുൻ സീസണിൽ ഇത് 55 ദിർഹമും 40 ദിർഹമുമായിരുന്നു. www.dubaimiraclegarden.com എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റെടുക്കാം.
എമിറേറ്റ്സ് എ 380 വിമാനത്തിന്‍റെ മാതൃകയിൽ പൂക്കൾകൊണ്ട് നിർമിച്ച കൂറ്റൻ വിമാനവും പൂക്കൾ കൊണ്ട് നിർമ്മിച്ച വലിയ മലയുമെല്ലാം പ്രധാന ആകർഷണങ്ങലാണ്. ആകാശത്തിൽ ഉയർന്നു പറക്കുന്ന സ്ത്രീയുടെ മാതൃകയിൽ നിർമിച്ച േഫ്ലാട്ടിങ് ലേഡി, പൂക്കളാൽ തീർത്ത കാർട്ടൂൺ കഥാപാത്രങ്ങൾ എന്നിവയെല്ലാം കൗതുകക്കാഴ്ചകളാണ്. പൂക്കളും അരയന്നങ്ങളും വെള്ളവും നിറഞ്ഞ ലേക് പാർക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്.
മിറക്ക്ൾ ഗാർഡനോട് ചേർന്നാണ് വ്യത്യസ്ത ഇനങ്ങളിൽപെട്ട ആയിരക്കണക്കിന് പൂമ്പാറ്റകൾ പാറിപ്പറന്ന് നടക്കുന്ന ബട്ടർൈഫ്ല ഗാർഡൻ ഒരുക്കിയിരിക്കുന്നത് . ഇവിടേക്ക് പ്രത്യേക പാസ് വേറെ എടുക്കണം. 50 ദിർഹം മുതലാണ് നിരക്ക്.