തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് റെക്കോർഡ് വർധനവ്. രിത്രത്തിൽ ആദ്യമായി പവൻ വില 1,31,160 രൂപയിലെത്തി. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 8640 രൂപയാണ്. ഇതോടെ ഗ്രാമിന് 1080 രൂപ ഉയർന്ന് 16,395 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെയും ഇന്നുമായി 12,000 രൂപയുടെ വർദ്ധനവാണ് ഒരു പവൻ സ്വർണത്തിൻ്റെ വിലയിൽ ഉണ്ടായതെന്നും ശ്രദ്ധേയമാണ്. ഇന്നലെ രാവിലെയും വൈകുന്നേരവുമായി 1.20 ലക്ഷം കടന്ന വിലയാണ് ഇന്ന് 1.30 ലക്ഷവും കടന്ന നിലയിലേക്ക് എത്തിയിരിക്കുന്നത്. ഇന്നലെ മാത്രം 3760 രൂപയുടെ വർദ്ധനവാണ് ഒരു പവൻ സ്വർണത്തിന് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ ചരിത്ര നിരക്ക്. സ്വർണവില 1.50 ലക്ഷം തൊടുമോ എന്നാണ് ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവരുടെ ആശങ്ക
രാജ്യാന്തര സ്വർണവില ഔൺസിന് 500 ഡോളർ ഉയർന്ന് 5,578.85 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 17,885 രൂപയും, പവന് 1,43,080 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 13,414 രൂപയും പവന് 1,07,312 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 425 രൂപയും കിലോഗ്രാമിന് 4,25,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,600 ഡോളറിന് മുകളിൽ എത്തിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളും ഇറാൻ-അമേരിക്ക തർക്കങ്ങൾക്ക് പിന്നാലെ ഇപ്പോൾ ഗ്രീൻലാൻഡ് വിഷയത്തിൽ ഉടലെടുത്തിരിക്കുന്ന ഭൗമരാഷ്ട്രീയ സംഘർഷ സാധ്യതകളുമാണ് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നത്. ഇതിന് പുറമെ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകർച്ചയും സ്വർണ്ണവില ഉയരാൻ കാരണമാകുന്നു.

