യുഎഇയിൽ ഇന്ന് മുതൽ ജുമുഅ നമസ്കാരം ഉച്ചക്ക് 12.45നു ആയിരിക്കും. പുതിയ സമയക്രമം എല്ലാ എമിറേറ്റുകളിലെയും എല്ലാ പള്ളികളിലും നടപ്പാക്കും. ജനുവരി രണ്ട് മുതൽ ഉച്ചക്ക് 12.45നായിരിക്കും ജുമുഅ നമസ്കാരമെന്ന് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ് ആൻഡ് സകാത് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
പുതിയ സമയക്രമം അനുസരിച്ച് ജുമുഅ നമസ്കാരം 30 മിനിറ്റ് നേരത്തെയാകും. ഇതുവരെ ഷാർജ ഒഴികെ മറ്റ് എമിറേറ്റുകളിൽ ജുമുഅ നമസ്കാര സമയം ഉച്ചക്ക് 1.15നായിരുന്നു. രാജ്യത്ത് താമസിക്കുന്ന ഏവർക്കും ഏകീകൃത സമയക്രമം സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2026 രാജ്യത്ത് ‘കുടുംബ വർഷമാ’യി ആചരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്.

