വിഷ്ണുഭഗവാന്‍ വൈകുണ്ഠത്തിലേക്കുള്ള വാതില്‍ തുറക്കുന്ന ദിവസമാണ് ഇതെന്നും, അതിനാല്‍ അന്ന് മരിക്കുന്നവര്‍ക്ക് മോക്ഷപ്രാപ്തി ഉണ്ടാകുമെന്നുമാണ് വിശ്വസം
ധനുമാസത്തിലെ വെളുത്ത ഏകാദശിയാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതില്‍ ഏകാദശി. ഈ വർഷം സ്വർഗവാതില്‍ ഏകാദശി രണ്ടുതവണ വരുന്നുണ്ട്. 2025 ജനുവരി 10 വെള്ളിയാഴ്ച ആയിരുന്നു ആദ്യ വൈകുണ്ഠ ഏകാദശി. എന്നാല്‍ ഇത് മലയാള വര്‍ഷം 1200ലേത് ആയിരുന്നു. ഈ മലയാള വര്‍ഷത്തിലെ (കൊല്ലവര്‍ഷം 1201) വൈകുണ്ഠ ഏകാദശി ഇന്നാണ് ആചരിക്കുന്നത്.
വൈഷ്ണവർക്ക് വളരെ പ്രധാനപ്പെട്ട വ്രതാനുഷ്ഠാനങ്ങളിൽ ഒന്നാണിത്. വൈകുണ്ഠ ഏകാദശിയെ പുത്രദ ഏകാദശി എന്നും പറയാറുണ്ട്.
വിഷ്ണുഭഗവാന്‍ വൈകുണ്ഠത്തിലേക്കുള്ള വാതില്‍ തുറക്കുന്ന ദിവസമാണ് ഇതെന്നും, അതിനാല്‍ അന്ന് മരിക്കുന്നവര്‍ക്ക് മോക്ഷപ്രാപ്തി ഉണ്ടാകുമെന്നുമാണ് വിശ്വസം. മിക്ക വൈഷ്ണവ ക്ഷേത്രങ്ങളിലും ഈ ദിവസം പ്രധാനമാണ്. തിരുവനന്തപുരം ശ്രീപത്മഭസ്വാമി ക്ഷേത്രം, തൃശൂരിലെ തിരുവമ്പാടി, പെരിങ്ങാവ് ധന്വന്തരി, നെല്ലുവായ് ധന്വന്തരി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ ഇത് ആഘോഷ ദിവസമാണ്.

