ദുബായ്: പുതുവത്സരാഘോഷ പരിപാടി ‘സൗത്ത് കാര്‍ണിവല്‍ ദുബായ് 2025’ നാളെ നടക്കും. ദുബായ് സിലിക്കണ്‍ ഒയാസിസിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വൈകീട്ട് നാല് മണി മുതല്‍ ആണ് ജാസി ഗിഫ്റ്റ്, ഡാബ്‌സി ഉൾപ്പെടെയുള്ള ഗായകർ അണിനിരക്കുന്ന പുതുവർഷാഘോഷ പരിപാടി അരങ്ങേറുക. കൊച്ചിന്‍ കാര്‍ണിവലിന് സമാനമായ രീതിയിലായിരിക്കും സൗത്ത് കാര്‍ണിവല്‍ ഒരുക്കുക. 21 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് പ്രവേശനം. പ്രവേശനത്തിന് ടിക്കറ്റും സാധുവായ ഐഡിയും ആവശ്യമാണ്.
തത്സമയ നൃത്ത-സംഗീത പരിപാടിക്ക് പുറമെ ദക്ഷിണേന്ത്യന്‍ രുചിവൈവിധ്യങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കും. യുഎഇയിലെ ഏറ്റവും വലിയ പുതുവത്സരാഘോഷമായിരിക്കും സൗത്ത് കാര്‍ണിവല്‍ എന്നും എണ്ണായിരം ആളുകളെ പ്രതീക്ഷിക്കുന്നതായും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.

