ഇടുക്കി; മൂന്നാറിലെ ആനച്ചാലിനു സമീപം സ്വകാര്യ കമ്പനിയുടെ സ്കൈ ഡൈനിങ്ങിൽ ( ആകാശ ഭക്ഷണശാല) വിനോദ സഞ്ചാരികൾ കുടുങ്ങി. കണ്ണൂരിൽ നിന്നുള്ള ഒരു കുടുംബവും ഒരു ജീവനക്കാരനും രണ്ടു മണിക്കൂറിലേറെ നേരമായി സ്കൈ ഡൈനിങ്ങിൽ കുടുങ്ങിക്കിടക്കുന്നത്. ക്രയിൻ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. സാങ്കേതിക തകരാർ ആണെന്നാണ് വിശദീകരണം. ഫയർ ആൻഡ് റെസ്‌ക്യു സംഘം എത്തി രക്ഷാപ്രവർത്തനം തുടങ്ങി. ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ കയർ വഴി മുകളിൽ എത്തിയിട്ടുണ്ട്. സഞ്ചാരികളെ താഴെ ഇറക്കാനുള്ള നടപടികൾ തുടരുകയാണ്.
120 അടി മുകളിലാണ് ഇവർ ഉള്ളത്. ക്രെയ്നിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിൽ ആയതാണ് കാരണമെന്നാണ് സൂചന. ഒരുമാസം മുമ്പാണ് ആനച്ചാലിൽ ആകാശ ഭക്ഷണശാല തുറന്നത്. അടിമാലിയിൽ നിന്നും രക്ഷാ സംവിധാനങ്ങൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവരെ താഴെയിറക്കാനുള്ള ഉൗർജിത ശ്രമങ്ങൾ ആംഭിച്ചിട്ടുണ്ട്.

