ദുബൈ ഇക്കണോമിക് ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റ്, തസീൽ, തൗജീൽ തുടങ്ങിയവയോടൊപ്പം സർക്കാരിന്റെ മുഴുവൻ സേവനങ്ങളും ഇനി പ്രതിദിനം രാവിലെ 9 മണി മുതൽ രാത്രി 11 മണിവരെ അൽ മംസാർ സെഞ്ചുറി മാളിലെ സ്റ്റാർ എക്സ്പ്രസിൽ ലഭ്യമാണെന്ന് മാനേജിംഗ് പാർട്നർമാരായ ഡോ. ഷാനിദ് ആസിഫ് അലി, അബ്ദുൽ അസീസ് അയ്യൂർ എന്നിവർ മാധ്യമങ്ങളെ അറിയിച്ചു. ഉപഭോക്താക്കൾക്ക് മൂന്ന് മണിക്കൂർ സൗജന്യ പാർക്കിംഗ് സൗകര്യം, കൂടാതെ ട്രേഡ് ലൈസൻസുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും സർക്കാർ ഫീസ് മാത്രം അടച്ച് സർവീസ് ചാർജ് ഇല്ലാതെ പൂർത്തിയാക്കാനുള്ള സൗകര്യവും മാനേജ്മെന്റ് അറിയിച്ചു.
കൂടാതെ അൽ മംസാർ സെൻട്രി മാളിന്റെ ഒന്നാം നിലയിലേക്ക് പ്രവർത്തനം മാറ്റിയ സ്റ്റാർ എക്സ്പ്രസ് ഗവൺമെന്റ് ട്രാൻസാക്ഷൻ സെന്റർ സ്ഥാപനത്തിന്റെ പത്താം വാർഷികവും ആഘോഷിക്കാൻ ഒരുങ്ങുകയാണ്. വാർഷികാഘോഷത്തിന്റെ തീയതി അടുത്ത ദിവസം ഔദ്യോഗികമായി പ്രഖ്യാപിക്കും.
പ്രസ് മീറ്റിൽ സ്ഥാപകനും സിഇഒയുമായ ഡോ. ഷാനിദ് ആസിഫ് അലി, മാനേജിംഗ് പാർട്നർ അബ്ദുൽ അസീസ് അയ്യൂർ എന്നിവരെ കൂടതെ അസിസ്റ്റന്റ് മാനേജർ ഷഫീഖ് അലി, ജാസിം അലി, താഹിർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.