കാനഡയിൽ പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഏപ്രിൽ 28 ന് വോട്ടെടുപ്പ്

കാനഡയിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഏപ്രിൽ 28 ന് തെരഞ്ഞെടുപ്പ് നടത്താനാണ് നിലവിലെ തീരുമാനം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഉയർത്തുന്ന ഭീഷണിയെ നേരിടാൻ തനിക്ക് ശക്തമായ ജനവിധി ആവശ്യമാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. ഒക്ടോബർ 20നുള്ളിലാണ് കാനഡയിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാൽ നേരത്തെ നടത്തുന്ന വോട്ടെടുപ്പ് ലിബറൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയും കാർണി പങ്കുവയ്‌ക്കുന്നുണ്ട്.

കാനഡയെ സുരക്ഷിതമാക്കാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. കാനഡയിൽ നിക്ഷേപം വർധിപ്പിക്കുക, കാനഡയെ പുനർനിർമിക്കുക, ഒന്നിപ്പിക്കുക, എന്നിവയാണ് തന്റെ മുന്നിലുള്ള ലക്ഷ്യങ്ങൾ. അതുകൊണ്ടാണ് കനേഡിയൻമാരിൽ നിന്ന് ശക്തമായ ഒരു പോസിറ്റീവ് ജനവിധി ഞാൻ പ്രതീക്ഷിക്കുന്നത്. “പാർലമെന്റ് പിരിച്ചുവിട്ട് ഏപ്രിൽ 28 ന് ഒരു തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഞാൻ ഗവർണർ ജനറലിനോട് അഭ്യർഥിച്ചു. അതിന് അവർ സമ്മതിച്ചു”, കാർണി പറഞ്ഞു.

മാർച്ച് 14നായിരുന്നു ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി മാര്‍ക്ക് കാര്‍ണി അധികാരമേറ്റത്. കാനഡയുടെ 24മത് പ്രധാനമന്ത്രിയാണ് കാര്‍ണി. രാഷ്‌ട്രീയ പശ്ചാത്തലമില്ലാതെയാണ് 59-കാരനായ കാര്‍ണി രാജ്യത്തെ നയിക്കാനെത്തിയത്. പാർലമെന്റിലോ, കാബിനറ്റ് രംഗത്തോ മുൻ പരിചയമില്ലാത്ത ആദ്യ കനേഡിയൻ പ്രധാനമന്ത്രി എന്ന വിശേഷം കൂടി കാര്‍ണിക്ക് സ്വന്തമാകും. ബാങ്ക് ഓഫ് കാനഡയുടെയും, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും മുൻ ഗവർണറായും കാർണി ചുമതലവഹിച്ചിട്ടുണ്ട്. 2008-ൽ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. അവിടെ നിന്നാണ് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ പ്രവേശം. ധനമന്ത്രിയായിരുന്ന ക്രിസ്റ്റിയ ഫ്രീലാന്‍ഡിനെ പിന്തള്ളി 86 ശതമാനം വോട്ടുകള്‍ നേടിയാണ് പാര്‍ട്ടി നേതൃസ്ഥാനത്തേക്കും പ്രധാനമന്ത്രി പദത്തിലേക്കും എത്തിയത്.

ബംഗ്ലാദേശ് ആദ്യ വനിതാ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബിഎൻപി അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ലിവർ സിറോസിസ്, സന്ധിവേദന, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അവരെ...

എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളേയും വെറുതെവിട്ടു

ആലപ്പുഴ ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതേ വിട്ട് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പേരെയും വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു...

മനസിന്റെയും ഹൃദയത്തിന്റെയും ശരീരത്തിന്റെയും കേന്ദ്രമാണ് ശിവഗിരി; തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരുദേവൻ മുന്നിൽ നിന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 93-ആം ശിവഗിരി...

ശബരിമല സ്വർണ്ണകൊള്ള; മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ് ഐ ടി ചോദ്യം ചെയ്തു

ശബരിമല സ്വർണ്ണപ്പാളി കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു....

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ഭരണസമിതിയിലെ അംഗമാണ് വിജയകുമാര്‍. കൂട്ടുത്തരവാദിത്തമാണെന്ന പത്മകുമാറിന്റെ മൊഴി സാധൂകരിക്കുന്ന...

“ശാസ്തമംഗലത്തെ ഓഫീസ് ശബരിനാഥന്‍റെ സൗകര്യത്തിനല്ല ജനങ്ങളുടെ സൗകര്യത്തിന്” – ശബരിനാഥന് മറുപടിയുമായി വി കെ പ്രശാന്ത്

എം.എൽ.എ ഹോസ്റ്റലിൽ മുറിയുണ്ടായിരിക്കെ ശാസ്തമംഗലത്ത് എന്തിനാണ് ഓഫീസ് എന്ന ശബരിനാഥന്റെ ചോദ്യത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി വി.കെ. പ്രശാന്ത് എം.എൽ.എ. ശാസ്തമംഗലത്തെ ഓഫീസ് പ്രവർത്തിക്കുന്നത് ശബരിനാഥന്റെ സൗകര്യത്തിനല്ലെന്നും മണ്ഡലത്തിലെ സാധാരണക്കാരായ ജനങ്ങളുടെ സൗകര്യത്തിനാണെന്നും...

“എംഎൽഎ ഹോസ്റ്റലിൽ രണ്ട് മുറികളുണ്ട്, എന്തിന് ശാസ്തമംഗലത്തെ ഓഫീസ്?” പ്രശാന്തിനെതിരെ ശബരിനാഥൻ

വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കെട്ടിടത്തെച്ചൊല്ലിയുള്ള തർക്കത്തിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖയെ പിന്തുണച്ച് കോൺഗ്രസ് കൗൺസിലർ കെ. ശബരിനാഥൻ. എം.എൽ.എ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 എന്നീ നമ്പറുകളിലുള്ള...

ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമതാവളം തകർന്നെന്ന് പരസ്യമായി സമ്മതിച്ച് പാക് മന്ത്രി

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമതാവളത്തിലെ സൈനിക സംവിധാനങ്ങൾക്ക് നാശനഷ്ടമുണ്ടായതായും അവിടെ ഉണ്ടായിരുന്ന സൈനികർക്ക് പരിക്കേറ്റതായും പരസ്യമായി സമ്മതിച്ച് പാക് മന്ത്രി ഇഷാഖ് ദാർ. ഡിസംബർ 27ന്...