ബിരേൻ സിങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെച്ചു

മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൻ സിങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെച്ചു. മുഖ്യമന്ത്രിക്കെതിരെ അവിശ്വാസം കൊണ്ടുവരാൻ കോൺഗ്രസ് നീക്കങ്ങൾ തുടങ്ങിയതിന് പിന്നാലെയായിരുന്നു ബിരേൻ സിങിന്റെ രാജി. ഡൽഹിയിൽ എത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ബിരേൻ സിങ് രാജിക്കത്ത് നൽകിയത്. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ ബിജെപി നേതാവ് സംപീത് പാത്ര ഇംഫാലിൽ തങ്ങുന്നുണ്ട്

കലാപം തുടങ്ങി രണ്ട് വർഷത്തിന് ശേഷമാണ് ബിരേൻ സിങിന്റെ രാജി. രാജിക്കത്ത് ഗവർണർ അജയ് ഭല്ലയ്ക്ക് കൈമാറി. നേരത്തേ കോൺ​റാഡ്സിങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണപിൻവലിച്ചിരുന്നു. കലാപം നടക്കുന്ന സംസ്ഥാനത്തെ ക്രമസമാധാനം പൂർവസ്ഥിതിയിലാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനിടെ ബീരേൻ സിങ്ങിൻ്റെ രാജിയ്ക്ക് പിന്നാലെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
എന്നാൽ, എൻപിപിയുടെ പിന്തുണ പിൻവലിച്ചത് സർക്കാരിനെ ബാധിക്കുമായിരുന്നില്ല. ഏഴ് എംഎൽമാരാണ് എൻപിപിക്കുള്ളത്. 37 ബിജെപി എംഎൽഎമാരുടെ പിന്തുണയും നാഗാ പീപ്പിൾസ് ഫ്രണ്ടിൻ്റെ (എൻപിഎഫ്) അഞ്ച് എംഎൽഎമാരും മൂന്ന് സ്വതന്ത്രരുടെ പിന്തുണയും ബിരേൻ സിങ് സർക്കാരിനുണ്ടായിരുന്നു. എന്നാൽ 12 ഓളം എം.എൽ.എമാർ നേതൃമാറ്റത്തിനായി മുന്നോട്ടുവന്നത് സർക്കാരിനെ സംബന്ധിച്ച് നിർണായകമായിരുന്നു. സ്പീക്കറും മുഖ്യമന്ത്രിയും തമ്മിൽ ഭിന്നതയുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

വിശ്വാസവോട്ടെടുപ്പിൻ്റെ സാഹചര്യത്തിൽ ഈ എംഎൽഎമാർ പാർട്ടിക്കെതിരായ നിലപാട് സ്വീകരിച്ചാൽ സർക്കാർ പ്രതിസന്ധിയിലാകുമായിരുന്നു. ഡൽഹി തിരഞ്ഞെടുപ്പ് വിജയത്തിൽ പാർട്ടി തിളങ്ങി നിൽക്കവേ മണിപ്പൂരിൽ അവിശ്വാസ പ്രമേയം പാസായാൽ അത് തിരിച്ചടിയാവുമെന്ന് കണ്ടാണ് ബിജെപി കേന്ദ്ര നേതൃത്വത്തിൻറെ പൊടുന്നനേയുള്ള തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എൽപിജി സിലണ്ടർ വില കൂട്ടി; ഉയർന്നത് 111 രൂപ, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് എണ്ണ വിപണന കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർദ്ധിപ്പിച്ചത്. എന്നാൽ 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ...

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഗുവാഹത്തി - കൊൽക്കത്ത റൂട്ടിൽ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ...

ദുബായ് ഗ്ലോബൽ വില്ലേജിൽ പുതുവർഷം പിറന്നത് ഏഴ് തവണ

ലോകം എമ്പാടും പുതുവത്സരപ്പിറവി ആഘോഷിക്കുമ്പോൾ ദുബായിലെ ഗ്ലോബൽ വില്ലേജിൽ ഏഴ് തവണയാണ് പുതുവർഷം പിറന്നത്.ആദ്യം യുഎഇ സമയം 8 മണിക്ക് ചൈനയിൽ പുതുവർഷം പിറന്ന സമയത്ത് ഗ്ലോബൽ വില്ലേജിൽ ആഘോഷത്തിന്റെ ഭാഗമായി കരിമരുന്നു...

യുഎഇയിൽ സ്വദേശിവല്‍ക്കരണം നടപ്പാക്കാത്തവർക്കെതിരെ​ ജനുവരി ഒന്ന്​ മുതൽ നടപടി

മാനവ വിഭവശേഷി- സ്വദേശിവതക്​രണ മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശിവത്​കരണ പദ്ധതി നടപ്പാക്കത്തവർക്കെതിരെ​ ജനുവരി ഒന്ന്​ മുതൽ നടപടി സ്വീകരിക്കും. ആനുപാതികമായി സ്വദേശികളെ നിയമിക്കാത്ത ഓരോ സ്ഥാപനത്തിനും ആളൊന്നിന് പ്രതിമാസം 8,000 ദിര്‍ഹം അതായത് വര്‍ഷത്തില്‍...

പുതുവത്സരാശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

2026 നെ സ്വാഗതം ചെയ്തുകൊണ്ട് പുതുവത്സരാശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ. ലോകം 2026 നെ സ്വാഗതം ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പ്രതീക്ഷ, ഐക്യം, തുടർച്ചയായ പുരോഗതി എന്നിവ ഊന്നിപ്പറഞ്ഞുകൊണ്ട് യുഎഇ...

പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സർലൻഡിൽ സ്ഫോടനം, 10 പേർ കൊല്ലപ്പെട്ടു

ബേൺ: സ്വിറ്റ്സർലൻഡിൽ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. പുതുവത്സരാഘോഷത്തിനിടെ പ്രാദേശിക സമയം പുലർച്ചെ 1.30ഓടെ ആണ് ക്രാൻസ്–മൊണ്ടാനയിലെ സ്വിസ് സ്കൈ റിസോർട്ടിലെ ബാറിൽ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി...

മതിയായ സുരക്ഷയില്ലാതെ സർവീസുകള്‍ നടത്തി, എയർ ഇന്ത്യ പൈലറ്റുമാര്‍ക്ക് നോട്ടീസ് നല്‍കി ഡിജിസിഎ

ന്യൂഡൽഹി: മതിയായ സുരക്ഷയില്ലാതെ വിമാന സർവീസുകള്‍ നടത്തിയതിന് വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡിജിസിഎ) എയർ ഇന്ത്യ കോക്ക്പിറ്റ് ക്രൂവിന് നോട്ടീസ് നല്‍കി. ഡല്‍ഹി-ടോക്കിയോ, ടോക്കിയോ-ഡല്‍ഹി വിമാനങ്ങളുടെ...

അയ്യപ്പ സംഗമത്തിൽ പങ്കെടുത്തത് യുവതി പ്രവേശത്തിൽ സർക്കാർ നിലപാട് മാറ്റിയതുകൊണ്ട്: ജി. സുകുമാരൻ നായർ

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് മാറ്റിയതുകൊണ്ടാണ് എൻ.എസ്.എസ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്നം ജയന്തിയോടനുബന്ധിച്ച് പെരുന്നയിൽ നടന്ന അഖില കേരള...