മഹാരാഷ്ട്രയിലെ വോട്ടർ പട്ടികയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും, കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയിലുള്ള അഞ്ച് മാസത്തിനുള്ളിൽ മഹാരാഷ്ട്രയിൽ 39 ലക്ഷം പുതിയ വോട്ടർമാർ ചേർന്നതായി അദ്ദേഹം അവകാശപ്പെട്ടു.
വോട്ടർ പട്ടിക വിശദമായി പഠിച്ചതിന് ശേഷം പ്രതിപക്ഷം “നിരവധി ക്രമക്കേടുകൾ” കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു . മഹാരാഷ്ട്രയിൽ 9.54 കോടി ആളുകൾക്ക് വോട്ട് ചെയ്യാൻ അർഹതയുണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ 9.7 കോടി പേർ മാത്രമാണ് വോട്ടവകാശം വിനിയോഗിച്ചതെന്ന് സർക്കാർ ഡാറ്റ ഉദ്ധരിച്ച് കോൺഗ്രസ് എംപി പറഞ്ഞു.
എന്നാൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് രേഖാമൂലം മറുപടി നൽകുമെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.