വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റ്

രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചു. പ്രതീക്ഷിച്ചിരുന്ന പ്രഖ്യാപനങ്ങൾ ഇല്ലാതെയാണ് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.

ഏറ്റവും പ്രധാനപ്പെട്ട 35 പ്രഖ്യാപനങ്ങൾ:

കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിനായി മെട്രോ പൊളിറ്റൻ പ്ലാൻ നടപ്പാക്കും.

ഗ്രീൻ ഹെെഡ്രജൻ വാലി- നാളെയുടെ ഇന്ധനം എന്ന് കരുതുന്ന ഹെെഡ്രജൻ നിർമാണത്തിനായി കേരളവും തയാറാകുന്നു. ഇതിനായി സ്വകാര്യ-പൊതുമേഖലാ കമ്പനി നിർമിക്കും. ബജറ്റിൽ 5 കോടി വകയിരുത്തി.

ഹെെദരാബാദിൽ കേരളാ ഹൗസ് സ്ഥാപിക്കും

കാലപ്പഴക്കം ചെന്ന സർക്കാർ വാഹനങ്ങൾ ഉപേക്ഷിച്ച് പുതിയ വാഹനങ്ങൾ വാങ്ങാൻ 100 കോടി വകയിരുത്തി.

കെ ഹോംസ്-കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്ന ടൂറിസം മേഖലയിൽ വീടുകൾ ഉപയോഗിക്കാനുള്ള പദ്ധതി ആരംഭിക്കും

കേരളം ഹെൽത്ത് ടൂറിസം ഹബ്ബാക്കുന്നതിന് 50 കോടി വകയിരുത്തുമെന്ന് ധനമന്ത്രി

സീ പ്ലെയിൻ, ഹെലികോപ്റ്റർ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ പദ്ധതി -20 കോടി രൂപ വകയിരുത്തി

കേരളവുമായുള്ള പ്രവാസികളുടെ ബന്ധം മെച്ചപ്പെടുത്താൻ ലോക കേരള കേന്ദ്രം തുടങ്ങും.

കേരളത്തിലെ മുതിർന്ന പൌരന്‍മാരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് വിവിധയിടങ്ങളിൽ ഓപ്പൺ ജിം തുടങ്ങാൻ 5 കോടി രൂപ വകയിരുത്തും

തിരൂർ തുഞ്ചൻ പറമ്പിന് സമീപം എംടി വാസുദേവൻ നായർക്ക് സ്മാരകം നിർമിക്കും. ഇതിനായി 5 കോടി വകയിരുത്തി

ദേശിയപാതയുടെ വികസനം 2025 അവസാനത്തോടെ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി. ഇതിലേക്ക് കിഫ്ബിയിൽ നിന്നും പണം നൽകിയെന്നും മന്ത്രി പറഞ്ഞു.

വന്യജീവി ആക്രമണം തടയാൻ 50 കോടി വകയിരുത്തി

എഐ സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കും. ഇതിനായി സ്റ്റാർട്ടപ്പ് മിഷന് 1 കോടി രൂപ

തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കും. കൊച്ചി മെട്രോയുടെ വികസനം തുടരും.

കാരുണ്യ പദ്ധതിക്ക് 700 കോടി രൂപ കൂടി അനുവദിക്കും

തെക്കൻ കേരളത്തിൽ കപ്പൽ ശാല തുടങ്ങാൻ കേന്ദ്ര സഹകരണം തേടും. വിഴിഞ്ഞം പദ്ധതിയുടെ ഇതുവരെയുള്ള മുഴുവൻ ചെലവും വഹിച്ചത് കേരളമാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

കെഎസ്ആർടിസിയ്ക്ക് അധുനിക ബസുകൾ വാങ്ങാൻ 107 കോടി വകയിരുത്തി

കൊച്ചി മറെെൻ ഡ്രെെവിൽ 2400 കോടി രൂപയിൽ മറെെൻ സിറ്റി നിർമിക്കും

കോവളം -നീലേശ്വരം വെസ്റ്റ് കോസ്റ്റ് കനാൽ സാധ്യമാക്കും. ഉൾനാടൻ ജലഗതാഗതം വികസിപ്പിക്കും

കൊച്ചി മുസിരിസ് ബിനാലെയ്ക്ക് 7 കോടി രൂപ നൽകും

എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടി വകയിരുത്തി

നോർക്കയുടെ വിവിധ പദ്ധതികൾക്കായി 150.8 കോടി വകയിരുത്തി

കോടതികളുടെ ആധുനികവത്കരണത്തിനായി 17 കോടി വകയിരുത്തി

അന്താരാഷ്ട്ര ജിസിസി കോൺക്ലേവ് നടത്താൻ 6 കോടി വകയിരുത്തി

കൊല്ലം നഗരത്തിൽ ഐടി പാർക്ക് സ്ഥാപിക്കും. 2025-26ൽ ആദ്യഘട്ടം പൂർത്തിയാക്കും

ചിലവ് കുറയ്ക്കാൻ സർക്കാർ കെട്ടിടങ്ങൾ നിർമിക്കാൻ ഓവർ ഡിസെെൺ, ഓവർ എസ്റ്റിമേറ്റ് ഒഴിവാക്കും.

വ്യാജ വാർത്ത, ഓൺലെെനിൽ നടക്കുന്ന സെെബർ ബുള്ളിയിങ്ങ്, സെെസബർ അക്രമങ്ങൾ എന്നിവ തടയാൻ തുക വകയിരുത്തും. സെെബർ വിങ്ങ് ശക്തപ്പെടുത്തും

കേരളത്തിൽ വെെഫെെ ഹോട്ട് സ്പോടുകൾ സ്ഥാപിക്കാൻ 15 കോടി

കരിപ്പൂരിൽ 5 കോടി രൂപയ്ക്ക് ഹജ്ജ് ഹൗസ് നിർമിക്കും

തെരുവുനായ ആക്രമണങ്ങൾ തടയാൻ എബിഡി കേന്ദ്രങ്ങൾക്ക് 2 കോടി നൽകും

വെെക്കം സത്യാഗ്ര സ്മാരക നിർമാണത്തിന് 5 കോടി രൂപ വകയിരുത്തി

ചാമ്പ്യൻസ് ബോട്ട് ലീഗിനായി 8.9 കോടി വകയിരുത്തി

വനയാത്ര ട്രെക്കിങ്ങ് പദ്ധതിക്കായി 3 കോടി രൂപ വകയിരുത്തി

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്കായി 30 കോടി രൂപ വകയിരുത്തി

കേരളത്തിലെ ബുദ്ധകേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിന് 5 കോടി

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...