അദ്ധ്യാപകന്റെ കൈവെട്ടിയ കേസിൽ മുഖ്യസൂത്രധാരന് ജാമ്യം, ശിക്ഷ മരവിപ്പിച്ചു

തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി എം കെ നാസറിനാണ് ഹൈക്കോടതി ജാമ്യം നൽകിയത്. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. 9 വർഷമായി ജയിലിൽ കഴിയുന്നു എന്ന വാദം അംഗീകരിച്ചാണ് നടപടി.

അദ്ധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന്റെ മുഖ്യസൂത്രധാരൻ എം കെ നാസർ ആയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ടിന്റെ മുൻ ജില്ലാ ഭാരവാഹി ആയിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ നാസറിനെ ഏറെക്കാലത്തെ തിരച്ചതിന് ശേഷമാണ് പിടികൂടിയത്. കൈവെട്ടു സംഭവത്തിന്റെ ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ടെന്നും, കൃത്യത്തിന് വേണ്ട വാഹനങ്ങള്‍ സംഘടിപ്പിച്ചതും ആളുകളെ റിക്രൂട്ട് ചെയ്തതും പോപ്പുലര്‍ ഫ്രണ്ട് മുന്‍ ജില്ലാ ഭാരവാഹിയായിരുന്ന നാസര്‍ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

പ്രതികൾ ഇപ്പോൾ 9 വർഷത്തിലേറെയായി തടവിൽ കഴിയുകയാണെന്ന് ജസ്റ്റിസ് രാജാ വിജയരാഘവൻ വി , ജസ്റ്റിസ് പിവി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കേസിൽ മൊത്തം 31 പ്രതികൾ വിചാരണ നേരിട്ടു, വിചാരണ കോടതി 13 പ്രതികളെ ശിക്ഷിക്കുകയും ബാക്കി 18 പ്രതികളെ 2015 ൽ വെറുതെ വിടുകയും ചെയ്തു.

2010 ജൂലൈ 4 നാണ് ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിൽ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി സവാദിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിയെടുത്തത്.

ഡൽഹി- മീററ്റ് നമോ ഭാരത് ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി- മീററ്റ് നമോ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാ​ഗ് ഓഫ് ചെയ്തു. പുതിയതായി പണികഴിപ്പിച്ച 13 കിലോമീറ്റർ പാതയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്. സാഹിബാബാദിനും ന്യൂ അശോക് ന​ഗറിനും ഇടയിലുള്ള...

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ ഭാര്യയ്ക്ക് ജോലി, 10 ലക്ഷം രൂപ ധനസഹായം: ഡി എഫ് ഒ

മലപ്പുറം കരുളായിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മണിയുടെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് വനംവകുപ്പ്. മണിയുടെ ഭാര്യയ്ക്ക് വനംവകുപ്പിൽ താത്ക്കാലിക ജോലി നൽകുമെന്ന് ഡി എഫ് ഒ അറിയിച്ചു. ഭിന്നശേഷിക്കാരിയായ മൂത്ത മകളുടെ...

“ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം അപമാനിക്കാൻ ശ്രമിക്കുന്നു, തുടർന്നാൽ നിയമനടപടി” നടി ഹണി റോസ്

ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ തന്റെ സ്ത്രീത്വത്തെ നിരന്തരം ഒരാൾ അപമാനിക്കുന്നുവെന്ന ആരോപണവുമായി സിനിമാതാരം ഹണി റോസ്. അപമാനിക്കുന്നത് തുടർന്നാൽ നിയമനടപടിയിലേക്ക് കടക്കുമെന്ന് ഹണി റോസ് സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു. നിലവിൽ കൂടുതൽ പ്രതികരണങ്ങളിലേക്ക് പോകുന്നില്ലെന്ന് ഹണി...

ഗുജറാത്തിൽ ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

ഗുജറാത്തിലെ പോർബന്തറിൽ ഹെലികോപ്റ്റർ തകർന്ന് മൂന്നുപേർ മരിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH) ധ്രുവ് ആണ് തകർന്ന് വീണത്. അപകടത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. അപകടത്തിൽ ഗുരുതരമായി...

പെരിയ ഇരട്ടക്കൊലകേസ്; പ്രതികളെ വിയ്യൂരിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

കാസർഗോഡ് പെരിയയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ട് ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഒൻപതു പ്രതികളെ കണ്ണൂരിലേക്ക് മാറ്റി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക്...

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്, 15 വിമാനങ്ങൾ റദ്ദാക്കി

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നതിനാൽ ഇന്ന് കുറഞ്ഞത് 15 വിമാനങ്ങൾ റദ്ദാക്കുകയും 180 ലധികം വിമാനങ്ങൾ വൈകുകയും ചെയ്തു. മൂടൽമഞ്ഞ് ട്രെയിൻ ഗതാഗതത്തെയും തടസ്സപ്പെടുത്തി. ഡൽഹിയിൽ നിന്ന് പോകുന്നതും വരുന്നതുമായ 60 ലധികം...

കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. കാട്ടാന ആക്രമണത്തിൽ മലപ്പുറം നിലമ്പൂരിൽ ആദിവാസി യുവാവിനാണ് ജീവൻ നഷ്ടമായത്. മലപ്പുറം കരുളായി നെടുങ്കയം പൂച്ചപ്പാറനഗർ മണി(39)യാണ് കൊല്ലപ്പെട്ടത്. വനപ്രദേശമായ മാഞ്ചീരി വട്ടികല്ല് വെച്ചാണ് ആക്രമണം ഉണ്ടായത്....

റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ താപനില 1.9 ഡിഗ്രി സെൽഷ്യസ്

യുഎഇയിൽ താപനില വീണ്ടും താഴ്ന്നുതുടങ്ങി. റാസൽഖൈമ എമിറേറ്റിലെ ജബൽ ജെയ്‌സിൽ ഇന്ന് പുലർച്ചെ 5 മണിക്ക് 1.9 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. ഈ ശൈത്യകാലത്ത് ഇതുവരെയുള്ള ഏറ്റവും തണുപ്പുള്ള ദിവസമാണ് യുഎഇ...