തന്തൈ പെരിയാർ രാമസ്വാമി സ്മാരകം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു

തമിഴ്നാട് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള വൈക്കം വലിയ കവലയിലെ നവീകരിച്ച തന്തൈ പെരിയാര്‍ സ്മാരകത്തിന്‍റെ ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർവ്വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. വൈക്കം വലിയ കവലയിലാണ് നവീകരിച്ച സ്മാരകം. കേരള മന്ത്രിമാരായ വി എൻ വാസവൻ, സജി ചെറിയാൻ എന്നിവരും തമിഴ്നാട് മന്ത്രിമാരായ എ വി വേലു, ദുരൈമുരുകൻ, എം പി സ്വാമിനാഥൻ, ദ്രാവിഡ കഴകം അധ്യക്ഷൻ കെ വീരമണിയും ചടങ്ങിൽ പങ്കെടുത്തു. അല്പസമയത്തിനകം വൈക്കം ബീച്ച് മൈതാനത്ത് നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷതവഹിക്കും. വൈക്കത്തുള്ള സ്മാരകം എട്ടരക്കോടി രൂപ മുടക്കിയാണ് തമിഴ്നാട് സർക്കാർ നവീകരിച്ചത്. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു നവീകരണം.

സ്മാരക നിർമാണത്തിനായി തമിഴ്നാട്ടിൽനിന്നാണു തൊഴിലാളികൾ എത്തിയത്. കേരള സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ സ്റ്റാലിൻ അന്ന് സ്മാരകം സന്ദർശിച്ച ശേഷമാണ് മടങ്ങിയത്. സ്റ്റാലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പൊതുമരാമത്തു വകുപ്പായിരുന്നു നിർമാണം. പൊതുമരാമത്ത് വകുപ്പ് മന്ത്രി എ വി വേലു ഇതിനിടെ പല തവണ വൈക്കം സന്ദർശിച്ച് നിർമാണപുരോഗതി വിലയിരുത്തിയിരുന്നു. 8.14 കോടി രൂപ ചിലവിട്ടാണ് സ്മാരകം തമിഴ്നാട് നവീകരിച്ചിരിക്കുന്നത്.

ആഘോഷപരിപാടിയില്‍ പങ്കെടുക്കാന്‍ എം.കെ. സ്റ്റാലിനും ഭാര്യ ദുര്‍ഗയും ഇന്നലെ തന്നെ കുമരകത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും തമ്മിൽ കൂടിക്കാഴ്ചയും നടത്തും. കുമരകം ലേക് റിസോർട്ടിലാണ് ഇരുവരും താമസിക്കുന്നത്. രാത്രി ചർച്ചകൾ നടക്കുമെന്ന് പ്രചാരണമുണ്ടായെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് നിഷേധിച്ചു. മുല്ലപ്പെരിയാർ വിഷയം ചർച്ചയാകാനും സാധ്യതയുണ്ട്. ചർച്ചകൾ നടക്കുമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകൻ നിയമസഭയെ അറിയിച്ചിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ചില നിർമിതികളുടെ അറ്റകുറ്റപ്പണിക്ക് സാധനം കൊണ്ടുവരുന്നതിന് കേരള സർക്കാർ തമിഴ്നാടിന് ഇന്നലെ അനുമതി നൽകി. നേരത്തെ അനുമതി നിഷേധിച്ചിരുന്നു.

സാമൂഹ്യ പരിഷ്‌കര്‍ത്താവായ ഈ വി രാമസ്വാമിയുടെ (തന്തൈ പെരിയാര്‍) ഓര്‍മ്മയ്ക്കായി ഉള്ള സ്മാരകത്തിന്റെ പണികള്‍ പൂര്‍ത്തിയായി. വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്ത് 70 സെന്റ് സ്ഥലത്താണ് പെരിയാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത് ഇവിടെ മ്യൂസിയം, ഗാര്‍ഡന്‍, കുട്ടികള്‍ക്കായി പാര്‍ക്ക് സമര ചരിത്രം പ്രധാനപ്പെട്ട നേതാക്കന്മാര്‍ എല്ലാം ഈ മ്യൂസിയത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിനാണ് ഈ സ്മാരകത്തിന്റെ ചുമതല.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...