150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ അഞ്ചുവയസ്സുകാരൻ മരിച്ചു

രാജസ്ഥാനിലെ ദൗസയിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ അഞ്ച് വയസ്സുകാരനെ പുറത്തെടുക്കാൻ നടത്തിയത് 56 മണിക്കൂർ നീണ്ട രക്ഷാദൗത്യം. പുറത്തെടുക്കാനായെങ്കിലും രണ്ട് ദിവസത്തിലധികം കുഴൽക്കിണറിൽ കുടുങ്ങിയ കുട്ടി മരണത്തിന് കീഴടങ്ങി. ആര്യൻ എന്ന 5 വയസുകാരനെ കുഴൽക്കിണറിൽ നിന്ന് കയർ ഉപയോഗിച്ച് അബോധാവസ്ഥയിൽ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഉച്ചകഴിഞ്ഞ് 3 മണിയോടെ വയലിൽ കളിക്കുന്നതിനിടെ ആര്യൻ കുഴൽക്കിണറിൽ വീഴുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം രക്ഷാപ്രവർത്തനം ആരംഭിച്ചു. പൈപ്പിലൂടെ ഓക്‌സിജൻ നൽകുകയും, കുഴൽക്കിണറിൽ ക്യാമറ ഘടിപ്പിച്ച് കുട്ടിയുടെ അവസ്ഥ നിരീക്ഷിക്കുകയും ചെയ്തു. എസ്ഡിആർഎഫ്, എൻഡിആർഎഫ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് സമാന്തരമായി കുഴിയെടുത്ത് കുട്ടിയുടെ അടുത്തെത്തി. ഡ്രില്ലിംഗ് മെഷീനിലെ സാങ്കേതിക തകരാർ, ഏകദേശം 160 അടിയിൽ ജലനിരപ്പ് എന്നിവ ഉൾപ്പെടെ നിരവധി വെല്ലുവിളികൾ തങ്ങൾ പ്രവർത്തനങ്ങളിൽ നേരിട്ടതായി അവർ പറഞ്ഞു.

ഇതോടെ സമാന്തര കുഴിയെടുക്കൽ ശ്രമങ്ങൾ ഫലം കണ്ടില്ല. മണ്ണ് കുട്ടിയുടെ മേലിൽ വീണിരുന്നു. രക്ഷാപ്രവർത്തകർ പിന്നീട് കുട്ടിയെ ഒരു കയർ കെട്ടി അബോധാവസ്ഥയിൽ പുറത്തെടുത്തു. ഭൂഗർഭ നീരാവി കാരണം കുട്ടിയുടെ ചലനങ്ങൾ ക്യാമറയിൽ പകർത്താനുള്ള ബുദ്ധിമുട്ടും രക്ഷാപ്രവർത്തകരുടെ സുരക്ഷാ ആശങ്കകളും ഓപ്പറേഷനിൽ വെല്ലുവിളി ഉയർത്തിയതായി രക്ഷാപ്രവർത്തകർ പറഞ്ഞു.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...