ദേശീയദിനം ആഘോഷിച്ച് യു എ ഇ, ഗ്ലോബൽ വില്ലേജിൽ ഗംഭീര പരിപാടികൾ

യുഎഇ എന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സ് 53ാം പിറന്നാൾ ആഘോഷിക്കുകയാണ്. 1971 ഡിസംബർ 2ന് ട്രൂഷൽ സ്റ്റേട്സിൽ നിന്ന് മാറി അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നീ 6 പ്രവിശ്യകളും 1972 ഫെബ്രുവരി 10ന് റാസൽഖൈമയും ചേർന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ്എന്ന ഒറ്റ രാജ്യം രൂപീകരിച്ചിട്ട് 53 വർഷം. പിന്നീട് ദ്രുതഗതിയിൽ ഉള്ള വളർച്ച നേടിയ രാജ്യമായി യു എ ഇ. ഇന്ന് ലോകം വിസ്മയിക്കുന്ന ഉയരങ്ങളിലേക്ക് ഈ നാട് കുതിക്കുകയാണ്. 200 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവർ ഇന്ന് യു എ ഇ യിൽ വസിക്കുന്നുണ്ട്. രാജ്യത്തുടനീളം വലിയ രീതിയിലുള്ള ആഘോഷ പരിപാടികളാണ് സർക്കാർ തലത്തിലും സ്വകാര്യ മേഖലകളിലും ആസൂത്രണം ചെയ്തിരിക്കുന്നത്.

ദുബായ് ഗ്ലോബൽ വിലജിലും ഗംഭീര പരിപാടികളാണ് നടക്കുന്നത്. ദേശീയദിനത്തോടനുബനധിച്ച്‌ ദുബായ് ഗ്ലോബൽവില്ലേജും രാജ്യത്തിന്റെ ചതുർ വർണ്ണ പതാകയുടെ നിറങ്ങളാൽ ജ്വലിച്ചുനില്കുന്നു. ഗ്ലോബൽ വില്ലേജിന്റെ പ്രധാന സ്റ്റേജിൽ ദേശീയ ദിനത്തോടനുബന്ധിച്ച് ഹവാ എമിറാത്തി എന്ന പേരിൽ പ്രത്യേകനൃത്ത സംഗീത പരിപാടിയും അരങ്ങേറി. രാഷ്ട്രത്തിൻ്റെ പൈതൃകം പ്രദർശിപ്പിക്കുന്ന പുതുമയുള്ളതും സർഗ്ഗാത്മകവുമായ എമിറാത്തി കവിതകളും ഗാനങ്ങളും നൃത്തങ്ങളും സമന്വയിപ്പിച്ചാണ് ഹവാ എമിറാത്തി അരങ്ങേറിയത്.

യു എ ഇ യുടെ ഭൂതകാലവും സമ്പന്നമായ സംസ്കാരവും എടുത്തുകാട്ടുന്നതായിരുന്നു ഈ നൃത്ത സംഗീത ശിൽപം. 1960 കളിൽ ജീവിച്ചിരുന്ന വധൂവരന്മാരെ കേന്ദ്രീകരിച്ചാണ് നൃത്തശില്പം ഒരുക്കിയിരിക്കുന്നത്. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ സഞ്ചരിച്ചുകൊണ്ട് കഥ മുന്നോട്ടുപോവുന്നു. സുഹൃത്തുക്കളോടൊപ്പം മുഹുവാരം കടലിൽ പോവുന്നതിനിടയിൽ സുന്ദരിയായ പെൺകുട്ടിയെ കാണുന്നതും പ്രണയവും തുടർന്ന് അത് വിവാഹനിശ്ചയത്തിലേക്കും നയിക്കുന്നതും എല്ലാമാണ് ഇതിവൃത്തം.

പരമ്പരാഗത ആചാരങ്ങളും സംഗീതവും എല്ലാമായി ആ കാലഘട്ടത്തിലെ ദുബായുടെ ഊർജ്ജസ്വലമായ പൈതൃകവും അടയാളപ്പെടുത്തി സന്തോഷകരമായ ഒരു വിവാഹ ആഘോഷം.. തുടന്ന് യു എ ഇ യുടെ സ്ഥാപകരായ ഹിസ് ഹൈനസ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെയും ഹിസ് ഹൈനസ് ഷെയ്ഖ് റാഷിദ് ബിൻ സയ്യിദ് അൽ മക്തൂമിൻ്റെയും നേതൃത്വത്തിൽ 1971- യുണൈറ്റഡ് അറബ് എമിറേറ്റ്സ് രൂപം കൊള്ളുന്നതിനു സാക്ഷികളാകുന്ന രീതിയിലാണ് ഈ സംഗീത ശിൽപം അവസാനിക്കുന്നത്. ഭൂതകാലവും വർത്തമാനവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ ഊന്നിപ്പറയുന്നതായിരുന്നു ഹവാ എമിറാത്തി എന്ന സംഗീത നൃത്ത ശില്പം

ഇസ്മായിൽ അബ്ദുള്ള തിരക്കഥയെഴുതി, നാസർ ഇബ്രാഹിം സംവിധാനം നിർവ്വഹിച്ച് മുഹമ്മദ് ഹബ്ബാസച്ചിന്റെ സംഗീത സംവിധാനത്തിലൂടെ അരങ്ങത്തെത്തിയ ഹവാ എമിറാത്തി ഏറെ ശ്രദ്ധ പിടിച്ചുപറ്റി. 40 ഓളം പേരാണ് ഇതിൽ പങ്കെടുത്തതെന്നും, ഗ്ലോബൽ വില്ലേജിലെ ആഘോഷങ്ങൾക്ക് മാത്രമായാണ് ഈ നൃത്ത സംഗീത ശില്പം ഒരുക്കിയതെന്നും അധികൃതർ വ്യ്കതമാക്കി.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...