യു എ ഇയുടെ 53 ആം ദേശീയ ദിനാഘോഷമായ ഈദ് അൽ ഇത്തിഹാദിനോടനുബന്ധിച്ച് പൊതുഗതാഗത സമയം നീട്ടിയതായി ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നവർക്കും അവധി ദിനങ്ങൾ ആസ്വദിക്കുന്നവർക്കും യാത്ര എളുപ്പമാക്കുന്നതിനായി ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ദുബായ് മെട്രോയുടെ പ്രവർത്തനം ആർടിഎ ഒരു മണിക്കൂർ നീട്ടിയിട്ടുണ്ട്. മെട്രോ, ബസ്, ട്രാം, വാട്ടർ ടാക്‌സി, ഫെറി സർവീസ് എന്നിവ കൂടുതൽ സമയം സവീസ് നടത്തും. ശനി, തിങ്കൾ ദിവസങ്ങളിൽ ദുബായ് മെട്രോ രാവിലെ അഞ്ചുമണിമുതൽ അർധരാത്രി ഒരുമണിവരെ പ്രവർത്തിക്കും. ഞായറാഴ്ച രാവിലെ എട്ടുമുതൽ അർധരാത്രി ഒന്നുവരെയും ചൊവാഴ്ച രാവിലെ അഞ്ചുമുതൽ അർധരാത്രി 12 വരെയും സേവനങ്ങൾ ലഭ്യമാകും.
ദുബായ് മെട്രോ നവംബർ 30 ശനിയാഴ്ച രാവിലെ അഞ്ച് മണി മുതൽ അടുത്ത ദിവസം പുലർച്ചെ ഒരു മണിവരെ, ഡിസംബർ 1 ഞായറാഴ്ച രാവിലെ8 മുതൽ 12 വരെ അടുത്ത ദിവസം പുലർച്ചെ ഒരു മണിവരെ, ഡിസംബർ 2 തിങ്കൾ രാവിലെ അഞ്ചു മണി മുതൽ അടുത്ത ദിവസം പുലർച്ചെ ഒരു മണിവരെ, ഡിസംബർ 3 ചൊവ്വാഴ്ച രാവിലെ അഞ്ചുമണി മുതൽ അർധരാത്രി 12 വരെയും സർവീസ് നടത്തും.
ശനി, തിങ്കൾ ചൊവ്വ ദിവസങ്ങളിൽ രാവിലെ ആറുമണിമുതലും ഞായറാഴ്ച രാവിലെ ഒൻപതുമണിമുതലും ദുബായ് ട്രാം പ്രവർത്തിക്കും. നാലുദിവസങ്ങളിലും പുലർച്ചെ ഒരുമണിവരെ യാത്രക്കാർക്ക് ട്രാം സേവനങ്ങളെ ആശ്രയിക്കാം.