എമിറേറ്റിൽ പാർക്കിങ് സ്ഥലങ്ങളിലും സാലിക്ക് ടോലുകളിലും പുനഃക്രമീകരണം വരുന്നു. തിരക്കേറിയ സമയങ്ങളിലും പ്രത്യേക പരിപാടികള്‍ നടക്കുന്ന വേളകളിലും ദുബായിലെ സാലിക്ക് ടോളും പാര്‍ക്കിങ് ഫീസും വര്‍ധിപ്പിക്കുന്ന പുതിയ പദ്ധതിയാണ് ദുബായില്‍ വരുന്നു. പീക്ക് സമയങ്ങളില്‍ സാലിക് ടോളും പാര്‍ക്കിങ് ഫീസും കൂടുകയും തിരക്കില്ലാത്ത സമയങ്ങളില്‍ അവ കുറയുകയും ചെയ്യുന്ന പുതിയ നിരക്ക് നിര്‍ണയ രീതി നടപ്പിലാക്കുന്നതോടെയാണിത്. ചില സമയങ്ങളില്‍ ടോളില്ലാതെയും സാലിക് റോഡുകളിലൂടെ യാത്ര ചെയ്യാന്‍ ഇതുവഴി അവസരം ലഭിക്കും.
പ്രവൃത്തിദിവസങ്ങളില്‍, രാവിലത്തെ തിരക്കേറിയ സമയത്തും (രാവിലെ 6 മണി മുതല്‍ 10 വരെ) വൈകുന്നേരത്തെ തിരക്കേറിയ സമയത്തും (വൈകിട്ട് 4 മണി മുതല്‍ രാത്രി 8 വരെ) ടോള്‍ 6 ദിര്‍ഹം ആയി വര്‍ധിക്കും. തിരക്കില്ലാത്ത സമയങ്ങളില്‍, രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയും രാത്രി 8 മുതല്‍ പുലര്‍ച്ചെ 1 വരെ, ടോള്‍ 4 ദിര്‍ഹം ആയിരിക്കും. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങള്‍, പ്രത്യേക അവസരങ്ങള്‍ അല്ലെങ്കില്‍ പ്രധാന ഇവന്റുകള്‍ ഒഴികെ, ദിവസം മുഴുവന്‍ സാലിക് ടോള്‍ നാല് ദിര്‍ഹം 4 ആയിരിക്കും. പുലര്‍ച്ചെ 1 മുതല്‍ രാവിലെ 6 വരെ ടോള്‍ ഗേറ്റ് വഴിയുള്ള യാത്ര സൗജന്യമായിരിക്കുമെന്നും ആര്‍ടിഎ അറിയിച്ചു.സമയത്തിനും ദിവസത്തിനും അനുസരിച്ച് പാര്‍ക്കിങ് ഫീസ് വ്യത്യാസപ്പെടുന്ന വേരിയബിള്‍ പാര്‍ക്കിങ് താരിഫ് നയം 2025 മാര്‍ച്ച് അവസാനത്തോടെ നടപ്പിലാക്കാനാണ് ആര്‍ടിഎ തീരുമാനിച്ചിരിക്കുന്നത്. ഇതു പ്രകാരം, രാവിലെ തിരക്കുള്ള സമയത്തും (രാവിലെ 8 മുതല്‍ 10 വരെ) വൈകുന്നേരത്തെ തിരക്കേറിയ സമയങ്ങളിലും (വൈകിട്ട് 4 മുതല്‍ രാത്രി 8 വരെ) പ്രീമിയം പാര്‍ക്കിംഗ് സ്ഥലങ്ങള്‍ക്ക് മണിക്കൂറിന് 6 ദിര്‍ഹമായി പാര്‍ക്കിംഗ് ഫീസ് കൂട്ടും.
മറ്റ് പൊതു പണമടച്ചുള്ള പാര്‍ക്കിങ് സ്ഥലങ്ങള്‍ക്ക് ഈ തിരക്കേറിയ സമയങ്ങളില്‍ മണിക്കൂറിന് 4 ദിര്‍ഹമായിരിക്കും പാര്‍ക്കിങ് ഫീസ്. അതേസമയം, തിരക്കില്ലാത്ത സമയങ്ങളില്‍ അഥവാ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയും രാത്രി 8 മുതല്‍ 10 വരെയും നിലവിലെ പാര്‍ക്കിങ് താരിഫുകള്‍ മാറ്റമില്ലാതെ തുടരും. രാത്രി 10 മുതല്‍ രാവിലെ 8 വരെ പാര്‍ക്കിങ് സൗജന്യമായിരിക്കും. അതേപോലെ ഞായറാഴ്ചകളില്‍ ദിവസം മുഴുവന്‍ പാര്‍ക്കിങ് സൗജന്യമായിരിക്കും.
നഗരത്തിലെ ഗതാഗതം വര്‍ധിപ്പിക്കുന്നതിനുള്ള സമഗ്ര തന്ത്രത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ഇതിന്റെ ഭാഗമായി വേരിയബിള്‍ റോഡ് ടോള്‍ പ്രൈസിങ് (സാലിക്), വേരിയബിള്‍ പാര്‍ക്കിങ് താരിഫ് യനങ്ങള്‍, ഇവന്റ് സ്പെസിഫിക് പാര്‍ക്കിങ് താരിഫുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ആര്‍ടിഎ നടപ്പാക്കുന്നത്.