ക്ഷേമ പെൻഷൻ തട്ടിപ്പ്; യോഗം വിളിച്ച് മുഖ്യമന്ത്രി, മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും

ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് വിവാദത്തിൽ നിർണായക യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ധനവകുപ്പ്, തദ്ദേശവകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഇന്ന് 12.30നാണ് യോഗം വിളിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സർക്കാർ നീക്കം. നേരത്തെ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിൽ സമഗ്ര പരിശോധന നടത്താൻ ധനവകുപ്പ് നിർദ്ദേശിച്ചിരുന്നു. വാർഡ് അടിസ്ഥാനത്തിൽ തന്നെ പരിശോധന നടത്തും. തദ്ദേശ ഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് ഗുണഭോക്താക്കളുടെ പട്ടിക വിലയിരുത്തുക.

കൂടാതെ നിശ്ചിത സമയ പരിധി വച്ച് അർഹതാ മാനദണ്ഡങ്ങൾ വിലയിരുത്താനും ആലോചന ഉണ്ട്. ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദേശം നൽകിയിരുന്നു.

കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച്‌ മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായാണ്‌ വിജിലൻസ്‌ ആന്റി കറപ്‌ക്ഷൻ ബ്യൂറോയുടെ അന്വേഷണം. ക്ഷേമ പെൻഷൻ അർഹത സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ്‌ അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ നടപടി സ്വീകരിക്കാൻ ഭരണ വകുപ്പുകൾക്കാണ്‌ നിർദേശം ലഭിച്ചത്.

കൂടാതെ വിഷയത്തിൽ സ്വീകരിക്കുന്ന തുടർ നടപടികൾ അടിയന്തരമായി റിപ്പോർട്ട്‌ ചെയ്യാനും ധന വകുപ്പ്‌ നിർദേശമുണ്ട്‌. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണമെന്നും വകുപ്പ് നിർദ്ദേശിക്കുന്നു. നേരത്തെ കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ 42 ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച പരിശോധനയിൽ 38 പേരും അനർഹരാണെന്ന്‌ കണ്ടെത്തിയിരുന്നു. ഒരു വാർഡിൽ ഇത്തരത്തിൽ കൂട്ടത്തോടെ അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിനുപിന്നിൽ അഴിമതിയും ഗുഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ്‌ ധന വകുപ്പ്‌ പരിശോധനാ വിഭാഗം റിപ്പോർട്ട്‌ ചെയ്‌തത്‌.

38 പേരിൽ ഒരാൾ മരിച്ചു. ബിഎംഡബ്‌ള്യു കാർ ഉടമകൾ, വിദേശത്ത് താമസിക്കുന്നവർ, സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവർ ഉൾപ്പെടെ പെൻഷൻ പട്ടികയിൽ ചേർക്കപ്പെട്ടു എന്നാണ്‌ കണ്ടെത്തിയത്‌. ഭാര്യയോ ഭർത്താവോ സർവീസ്‌ പെൻഷൻ പറ്റുന്നവരും ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട്. മിക്കവരുടെയും വീട്‌ 2000 ചതുരശ്ര അടി തറ വിസ്‌തൃതിയിലും കൂടുതൽ വലുപ്പമുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ ഗസറ്റഡ് ഓഫീസർമാരും കോളേജ് പ്രൊഫസർമാരും ഉൾപ്പെടെയുള്ള 1,498 സർക്കാർ ജീവനക്കാർ സമൂഹത്തിലെ ദുർബല വിഭാഗത്തിൽ വരുന്നവർക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷനുകൾ തട്ടിപ്പിലൂടെ കൈപ്പറ്റുന്നതായി വ്യക്തമായിരുന്നു.

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. ഇന്നലെ രാത്രി 10...

മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല; ഇന്ത്യയെ വിദേശകാര്യ മന്ത്രി പ്രതിനിധീകരിക്കും

തിരക്ക് കാരണം മലേഷ്യയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടി യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് വിവരം. ആസിയാൻ (അസോസിയേഷൻ ഓഫ്...