‘സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ല’, പീഡന പരാതികൾ പിൻവലിക്കുമെന്ന് നടി

എം മുകേഷ് അടക്കമുള്ള നടന്മാർക്കെതിരെ ഉന്നയിച്ച പീഡന പരാതികളിൽ നിന്ന് പിൻമാറുന്നുവെന്ന് ആലുവ സ്വദേശിനിയായ നടി. തനിക്ക് സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും നടി ആരോപിച്ചു. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ഇമെയിൽ അയക്കുമെന്നും നടി പറഞ്ഞു. കേസിൽ മാധ്യമങ്ങളിൽ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നും നടി വ്യക്തമാക്കി. നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവ‍ർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു മാധ്യമങ്ങളിലൂടെ നടി വെളിപ്പെടുത്തൽ നടത്തിയത്.

മുകേഷിനെതിരായ നടിയുടെ മൊഴിയിൽ വൈരുധ്യങ്ങളുണ്ടായിരുന്നു. പരാതിക്കാരിയുടെ മൊഴിയിൽ ​നിരവധി വൈരുധ്യങ്ങളുണ്ട് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. കഴി‍ഞ്ഞമാസം 29-ാം തീയതിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുകേഷ് ജാമ്യഹർജി നൽകിയത്. അതിനുശേഷം 30-ാം തീയതി വീണ്ടും നടിയുടെ മൊഴിയെടുത്തിരുന്നു. ഇതിലാണ് വലിയ വൈരുധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നടിയുടെ ആദ്യത്തെയും രണ്ടാമത്തെയും മൊഴികളിൽ ബലാത്സം​ഗം നടന്നുവെന്ന് വെളിവാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ടാമത്തെ മൊഴിയിൽ ഈ വൈരുധ്യത്തിന് കാരണം പറയാൻ അവർക്ക് സാധിച്ചിട്ടില്ല. പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ കോടതി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച വാട്ട്സാപ്പ് സന്ദേശവും കോടതി ചൂണ്ടിക്കാട്ടി. ഇതിന് പുറമെ കഴിഞ്ഞ പുതുവത്സരദിനത്തിൽ നടി മുകേഷിനയച്ച ആശംസാ സന്ദേശവും ചോദ്യമാകുകയാണ്.

2010-ൽ പീഡനം നടന്നെന്ന് പറയുന്ന ദിവസം മുകേഷ് തൻ്റെ ബി.എം.ഡബ്ല്യൂ കാറിൽ പരാതിക്കാരിയുടെ ഫ്ളാറ്റിലെത്തി കൂട്ടിക്കൊണ്ടുപോവുകയും മരടിലെ സ്വന്തം വില്ലയിലെത്തിച്ചാണ് പീഡിപ്പിച്ചതെന്നാണ് നടി പരാതിയിൽ പറഞ്ഞിരുന്നത്. അന്നുതന്നെ മുകേഷ് തന്നെയാണ് പരാതിക്കാരിയെ കാറിൽക്കയറ്റി അവരുടെ ആലുവയിലെ ഫ്ലാറ്റിൽ തിരികെ കൊണ്ടുവിട്ടത്. ഇതിൽ എവിടെയാണ് നിർബന്ധിത ലൈം​ഗിക പീഡനം എന്നതാണ് കോടതി ഉയർത്തിയ പ്രധാനചോദ്യം. ഈ സംഭവങ്ങൾക്കെല്ലാം ശേഷം 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് അവർ മുകേഷിന് വാട്ട്സാപ്പ് സന്ദേശം അയച്ചിരുന്നു. അതും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

രാസ ലഹരി ഉപയോഗിക്കാറില്ല, ഓടിയത് ഗുണ്ടകളെന്ന് കരുതി: നടൻ ഷൈൻ ടോം ചാക്കോ

ഹോട്ടലില്‍ നിന്ന് പേടിച്ചോടിയത് ആരോ അക്രമിക്കാൻ വന്നതാണെന്ന് ഭയന്നാണെന്നും വന്നത് ഗുണ്ടകളാണെന്ന് കരുതി പേടിച്ചാണെന്നും നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മൊഴി നൽകി. പൊലീസ് ആണ് വന്നെതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഉടൻ...

മുംബൈ ഭീകരാക്രമണം; ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ നീക്കം. ഇതിനായി അമേരിക്കയുടെ സഹായം എൻഐഎ തേടാനൊരുങ്ങുന്നതായാണ് വിവരം. തഹാവൂർ റാണയിൽ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ...

ഇന്ത്യക്ക് 8 ചീറ്റപ്പുലികളെകൂടി നൽകി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയിൽ നിന്ന് വീണ്ടും അതിഥികൾ എത്തുന്നു. ബോട്സ്വാനയിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി എട്ട് ചീറ്റ പുലികളെ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഇതിൽ നാലെണ്ണം മെയ് മാസത്തോടെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ...

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണു, 4 പേർ മരിച്ചു, നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു

ശനിയാഴ്ച പുലർച്ചെ നാല് നില കെട്ടിടം തകർന്ന് നാല് പേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ ഇരുപത്തിയഞ്ചോളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മുസ്തഫാബാദ് പ്രദേശത്താണ് സംഭവം. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തിയതായി പോലീസ്...

ലഹരി പരിശോധനക്കിടെ ഇറങ്ങി ഓടിയ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചിയിൽ പോലീസ് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായത്. പറഞ്ഞതിലും അരമണിക്കൂർ...

റെക്കോർഡ് തിരുത്തി സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്, ഇന്ന് പവന് 71560 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോർഡ് തിരുത്തി കുതിപ്പ് തുടരുകയാണ്. ഗ്രാമിന് 25 രൂപ കൂടി 8945 രൂപയിലെത്തി. പവന് 200 രൂപ കുതിച്ച് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 71560 രൂപയിലാണ് ഇന്നു...

യുഎസിൽ വിമാനം റാഞ്ചാൻ ശ്രമം; യുഎസ് പൗരനെ വെടിവച്ച് കൊലപ്പെടുത്തി സഹയാത്രികൻ

വാഷിംഗ്‌ടൺ: ബെലീസിൽ കത്തികാണിച്ച് ഭയപ്പെടുത്തി ചെറിയ ട്രോപ്പിക് എയർ വിമാനം തട്ടിക്കൊണ്ടുപോവാൻ നീക്കം നടത്തിയ യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ചു കൊലപ്പെടുത്തി. സാൻ പെഡ്രോയിലേക്കു പോയ വിമാനത്തിൽ ആകാശത്തു വച്ചാണ് സംഭവം നടന്നത്....

ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടിയുടെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു

ഹൈദരാബാദ് : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടി വരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. ഡാൽമിയ സിമന്‍റ്സിൽ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര...