അഭിനയവും സംവിധാനവും ഒരുപോലെ കൊണ്ടുപോകും, സ്ത്രീപക്ഷ എഴുത്ത് വിമോചനം തന്നെ: ഹുമ ഖുറേഷി

നടിയും എഴുത്തുകാരിയും നിർമാതാവുമായ ഹുമ ഖുറേഷി 43-മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ “സ്‌ക്രീനിൽ നിന്ന് പേജിലേക്ക് : ഹുമ ഖുറേഷിക്കൊപ്പം ഒരു സായാഹ്നം” എന്ന പരിപാടിയിൽ ആസ്വാദകരുമായി സംവദിച്ചു. തന്റെ ആദ്യ നോവലായ “സീബ: ഒരു ആക്‌സിഡൻ്റൽ സൂപ്പർഹീറോ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സംവാദം നടന്നത്. സൂപ്പർഹീറോ ചെയ്യുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന അപൂർണ്ണരായ ആളുകൾ എന്ന ആശയം താൻ എപ്പോഴും ഇഷ്ടപ്പെടുന്നുവെന്ന് ഹുമ പറഞ്ഞു.

ഓരോരുത്തരുടെയും ഉള്ളിൽ ഒരു സൂപ്പർഹീറോ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരുവളാണ് ഹുമയുടെ നോവലിലെ കഥാപാത്രം. എല്ലാം തികഞ്ഞവളല്ല എന്ന ബോധ്യമാണ് അവളെ യാഥാർത്ഥ്യ ബോധമുള്ളവളാക്കി മാറ്റുന്നത്. ഒരു സ്ത്രീയുടെ വീക്ഷണകോണിൽ നിന്നുള്ള എഴുത്ത് തന്നെ സംബന്ധിച്ച് “വിമോചനം” ആയിരുന്നുവെന്ന് ഹുമ പറഞ്ഞു. സിനിമയുടെ കാര്യമെടുത്താൽ പരാജയത്തിൻ്റെ ഉത്തരവാദിത്തം സംവിധായകൻ്റെയോ തിരക്കഥാകൃത്തിൻ്റെയോ മേൽ ചുമത്താം, പക്ഷേ പുസ്തകം പൂർണ്ണമായും എഴുത്തുകാരിയുടെ ഉത്തരവാദിത്തമാണെന്ന ബോധ്യം തന്നിൽ വിറയലുണ്ടാക്കിയെന്ന് ഹുമ പറഞ്ഞു.

താൻ ആദ്യം ഒരു ടിവി ഷോ എന്ന നിലയിലാണ് കഥ അവതരിപ്പിച്ചതെന്ന് ഹുമ വെളിപ്പെടുത്തി, എന്നാൽ കഥയിലെ ഫാന്റസി രംഗങ്ങൾ ചിത്രീകരിക്കുന്നതിന് സാമ്പത്തിക പിന്തുണ ആവശ്യമായിരുന്നു. എന്നാലും ഒരു സിനിമയായോ പരമ്പരയായോ പുസ്തകം സ്‌ക്രീനിൽ യാഥാർഥ്യമാവണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് അവർ വ്യക്തമാക്കി. അഭിനയവും സംവിധാനവും ഒരു പോലെ കൊണ്ടുപോകുന്നത് വെല്ലുവിളിയാണെങ്കിലും സംവിധാനം ആസ്വാദ്യകരമാണെന്ന് ഹുമ അഭിപ്രായപ്പെട്ടു.രണ്ടും ചെയ്യുന്ന തന്നെ അംഗീകരിക്കുന്ന അഭിനേതാക്കളെ കണ്ടെത്താൻ കഴിഞ്ഞാൽ ചിത്രീകരണം തുടങ്ങും

സൂപ്പർഹീറോയ്ക്ക് പോലും മാനസിക പിന്തുണ നൽകുന്ന തെറാപ്പിയെക്കുറിച്ചുള്ള പുസ്തകവുമായി ബന്ധപ്പെട്ട ചോദ്യത്തിന് സൂപ്പർഹീറോകൾക്ക് പോലും തെറാപ്പി ആവശ്യമാണ് എന്നും അവർക്ക് യുദ്ധം ചെയ്യാനും ലോകത്തെ രക്ഷിക്കാനുമുള്ള പി ടി എസ് ഡി ഉണ്ട് എന്നും ഹുമ ഖുറേഷി നർമത്തോടെ പ്രതികരിച്ചു. സിനിമാ സെറ്റിലാണ് താൻ ഏറ്റവും സജീവമായി ജീവിക്കുന്നതെന്ന് ഹുമ പറഞ്ഞു.
സിനിമാ സെറ്റിൽ തന്നെ മരിക്കണമെന്നാണ് ആഗ്രഹമെന്നും അവർ തമാശയായി പറഞ്ഞു, സിനിമാ ലോകവുമായുള്ള തൻ്റെ ആഴത്തിലുള്ള ബന്ധം സൂചിപ്പിക്കാനാണ് ജീവിതവും മരണവും സെറ്റിൽ തന്നെ വേണമെന്ന ആഗ്രഹം പങ്കുവെച്ചതെന്നും ഹുമ ഖുറേഷി പറഞ്ഞു. ഗൾഫ് ന്യൂസിലെ എൻ്റർടൈൻമെൻ്റ് എഡിറ്റർ മഞ്ജുഷ രാധാകൃഷ്ണൻ മോഡറേറ്ററായിരുന്നു.

ട്രെയിൻ നിരക്ക് വർധന ഇന്നുമുതൽ; സബർബൻ തീവണ്ടികൾക്കും സീസൺ ടിക്കറ്റിനും സാധാരണ ക്ലാസിൽ 500 കിലോമീറ്റർ വരെയും വർധനവില്ല

രാജ്യത്ത് ട്രെയിൻ യാത്രാ നിരക്കുവർധനവ് ഇന്നു മുതൽ പ്രാബല്യത്തിൽ വരും.മെയിൽ, എക്സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസ കൂടും. ഓർഡിനറി തീവണ്ടികളുടെ നോൺ എസി...

പുതിയ പാൻ-ആധാർ നിയമവും ബാങ്ക് ചാർജുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ

2025 ജൂലൈയിലെ നിരവധി സാമ്പത്തിക പരിഷ്കരണങ്ങൾ വരുത്തുകയാണ്. എല്ലാ പുതിയ പാൻ അപേക്ഷകൾക്കും ആധാർ നിർബന്ധമാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ഉടൻ തന്നെ തീരുമാനിച്ചിട്ടുണ്ട്, കൂടാതെ ഐടിആർ ഫയലിംഗിനുള്ള...

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ന് മുതല്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍

തത്കാല്‍ ടിക്കറ്റ് ബുക്കിങ് പ്രക്രിയയില്‍ ജൂലൈ 1 മുതല്‍ ഇന്ത്യന്‍ റെയില്‍വേ മൂന്ന് നിര്‍ണായക പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയാണ്. ഇനി ടിക്കറ്റെടുക്കാന്‍ IRCTCയുമായി ബന്ധപ്പെട്ട ഈ 3 സുപ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. അതുപ്രകാരം IRCTC...

ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നു

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും തുടർച്ചയായി കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനങ്ങളിലെ ഒന്നിലധികം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിലും തൊട്ടടുത്തുള്ള ദേശീയ തലസ്ഥാന മേഖലയിലും (എൻ‌സി‌ആർ) തിങ്കളാഴ്ച രാവിലെ...

വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി. ചൊവ്വാഴ്‌ച രാവിലെയോടെയാണ്‌ സിപിഐ എം ജനറൽ...

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭഗത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ് യു ടി...

മൂന്നാറിൽ ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. മൂന്നാർ പോതമേട് ആണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികൾ...

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം- എസ് ജയശങ്കർ

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആണവ ഭീഷണികൾക്ക് മുന്നിൽ വഴങ്ങരുത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭാആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആണ് അദ്ദേഹം നിലപാട്...