പി ജി ഡോക്ടറുടെ കൊലപാതകം; കൊൽക്കത്തയിൽ ഇന്ന് ജനകീയ പ്രക്ഷോഭം

ആർജി കർ ആശുപത്രിയിലെ പിജി വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ കൊല്‍ക്കത്തയില്‍ ഇന്ന് ജനകീയ പ്രക്ഷോഭം. ആശുപത്രിക്ക് മുന്നിൽ ജൂനിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ സമരം ആരംഭിക്കും. ഡോക്ടറുടെ കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സഹപാഠികളുടെ ആരോപണം. ആർജി കർ ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ ഇന്നും ചോദ്യം ചെയ്യും. ഇത് ഒമ്പതാം ദിവസമാണ് ഘോഷിനെ ചോദ്യം ചെയ്യുന്നത്. സന്ദീപ് ഘോഷിന്റെ മൊഴികളില്‍ വൈരുധ്യം ഉണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. ആരോപണങ്ങള്‍ അന്വേഷിക്കാനും കൊല്‍ക്കത്ത ഹൈക്കോടതി സിബിഐയോട് നിര്‍ദേശിച്ചിരുന്നു.

അതേസമയം, ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റ പകർപ്പ് 24 ന് ലഭിച്ചു. പ്രതി സഞ്ജയ് റോയ് ക്രൂര ബലാത്സംഗത്തിന് ശേഷം ഡോക്ടറെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് സിബിഐ റിപ്പോർട്ട്. ആന്തരിക പരിക്കുകൾ ഉൾപ്പടെ ശരീരത്തിൽ 14 ലേറെ മുറിവുകൾ ഉണ്ടെന്നും പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ആഗസ്റ്റ് ഒന്പതിനായിരുന്നു വനിതാ ഡോക്ടർ കൊല്ലപ്പെടുന്നത്. പി ജി വിദ്യാര്‍ത്ഥിയായ ഡോക്ടറുടെ മൃതദേഹം ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് സിബിഐ നടത്തിയ അന്വേഷണത്തില്‍ റോയ് സെമിനാര്‍ ഹാളിലേക്ക് കയറിപ്പോകുന്നത് കണ്ടെത്തിയിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ഇയാളുടെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റും കണ്ടെത്തിയിരുന്നു.പ്രതി സഞ്ജയ്‌ റോയിയുടെ റിമാൻഡ് കാലാവധി നീട്ടിയിരിക്കുകയാണ്.14 ദിവസത്തേക്കാണ് റിമാൻഡ് റിമാൻഡ് കാലാവധി നീട്ടിയത്. ഇയാൾ ഒറ്റയ്ക്കാണ് കൃത്യം നടത്തിയത് എന്ന് സിബിഐ സംഘം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.

ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ റെയ്ഡ്; ഒന്നര കോടി രൂപ പിടിച്ചെടുത്തെന്ന് ഇ ഡി

കൊച്ചി: വ്യവസായിയും എമ്പുരാന്റെ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡിൽ ഒന്നര കോടി രൂപയും രേഖകളും പിടിച്ചെടുത്തതായി റിപ്പോർട്ട്. വിദേശനാണയ വിനിമയച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന കേസുകളുടെ...

സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും ഇടിഞ്ഞു, ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഓരോ ദിവസവും വില വർദ്ധനവ് മാത്രം കേട്ട സ്വർണ്ണവില ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 90 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണം വാങ്ങാൻ...

പ്രതിഫല വിവരങ്ങൾ തേടി നടൻ പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടിസ്

'എമ്പുരാൻ' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആളിപ്പടരുന്നതിനിടെ നടൻ പൃഥ്വിരാജ് സുകുമാരന് ആദായനികുതി വകുപ്പിന്റെ നോട്ടിസ് അയച്ചു. മുൻചിത്രങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് വ്യക്തത തേടിയാണ് ആദായ നികുതി വകുപ്പ് നോട്ടിസ് നൽകിയിരിക്കുന്നത്. കടുവ, ജനഗണമന,...

പ്രധാനമന്ത്രിയുടെ ശ്രീലങ്കൻ സന്ദർശനം; ഇന്ത്യയും ശ്രീലങ്കയും പ്രതിരോധകരാർ ഉൾപ്പെടെ ആറ് കരാറുകളിൽ ഒപ്പുവച്ചു

മൂന്നാം തവണയും ശ്രീലങ്കൻ പ്രധാനമന്ത്രിയായ ശേഷം ശ്രീലങ്കയിലേക്കുള്ള ആദ്യ സന്ദർശനം ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശനിയാഴ്ച ശ്രീലങ്കയിൽ ആചാരപരമായ ഗാർഡ് ഓഫ് ഓണർ ലഭിച്ചു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം ചൈനയുടെ സ്വാധീനം...

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കൊളംബോയിലെത്തി. ഇന്ത്യയും ശ്രീലങ്കയും പ്രതിരോധം, ഊർജ്ജം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വ്യാപാര മേഖലകൾ എന്നിവയെക്കുറിച്ചുള്ള പ്രധാന കരാറുകളിൽ ഒപ്പുവെക്കുകയും ചർച്ചകൾ നടത്തുകയും...

നടൻ രവികുമാർ അന്തരിച്ചു

ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. 71 വയസ്സായിരുന്നു. അർബുദരോഗബാധിതനായിരുന്ന അദ്ദേഹത്തെ ബുധനാഴ്ച ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെ ഒൻപതു മണിയോടെയായിരുന്നു അന്ത്യം. നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്....

സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു, പവന് 1280 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണ വില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 160 രൂപ കുറഞ്ഞ് 8400 രൂപയായി. പവന് 1280 രൂപ കുറഞ്ഞ് 67,200 രൂപയായി. ഇതാദ്യമായിട്ടാണ് ഇത്രയും വില ഒറ്റയടിക്ക് കുറയുന്നത്. 24 കാരറ്റ്...