സംസ്ഥാനത്ത് കനത്ത കാറ്റിൽ വ്യാപക നാശം

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്തമായ കാറ്റിൽ വ്യാപക നാശം. തിരുവനന്തപുരം പൊൻമുടി റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കെഎസ്ആര്‍ടിസി ബസ് ഉൾപ്പെടെ കുടുങ്ങി. ഇന്നലെ രാത്രി മുതൽ മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയും ഉണ്ട്. പൊൻമുടി യിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് വീട് തകര്‍ന്നു. പത്തനംതിട്ട പന്തളം ചേരിക്കലിൽ പുലർച്ചെ തേക്കുമരം കടപുഴകി വൈദ്യുതി ബന്ധം തകരാറിലായി. എറണാകുളത്തും അസാധാരണ കനത്ത കാറ്റാണ് വീശിയത്. കോതമംഗലത്ത് മുൻസിപൽ ഷോപ്പിങ് കോംപ്ലക്സിനു മുന്നിലെ ഷീറ്റ് മേൽക്കൂര തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.

കൊല്ലം പരവൂരിൽ ശക്തമായ കാറ്റിൽ പരമ്പരാഗത വള്ളം മറിഞ്ഞു. തമിഴ്നാട് സ്വദേശികളായ 4 മത്സ്യത്തൊഴിലാളികളായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. നാലു പേരും നീന്തി രക്ഷപ്പെട്ടു. മയ്യനാട് മുക്കം ഭാഗത്ത് ശക്തമായ കാറ്റിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന ആറു പേർ നീന്തിരക്ഷപെട്ടു. കൊല്ലത്ത് പലയിടങ്ങളിലും ശക്തമായ കാറ്റും മഴയും വ്യാപക നാശനഷ്ടമുണ്ടായി. ഓച്ചിറയിൽ റെയിൽവേ ട്രാക്കിൽ മരം വീണു.

ആലപ്പുഴയിൽ ഇന്ന് പുലർച്ചെ ഉണ്ടായ അതിശക്തമായ കാറ്റിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മരം വീണു നാശനഷ്ടങ്ങൾ സംഭവിച്ചു. തകഴിയിലെ റെയിൽവേ ട്രാക്കിൽ വീണ മരം ഫയർ ഫോഴ്‌സ് എത്തി മുറിച്ചു മാറ്റി. ആലപ്പുഴയിൽ സ്കൂട്ടറിൽ പോകുന്നതിനിടെ തെങ്ങ് വീണ് യുവാവിന് ഗുരുതര പരിക്കേറ്റു. യുവാവിന്‍റെ ദേഹത്തേക്ക് തെങ്ങ് വീഴുകയായിരുന്നു. ശക്തമായ കാറ്റിൽ ആലപ്പുഴ മാന്നാറിൽ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വൈദ്യുതി ലൈനിന് മുകളിലേക്ക് വീണു. വൈദ്യുതിബന്ധം തകരാറിലായി. ആലപ്പുഴ കായംകുളം കൊറ്റുകുളങ്ങരയിൽ വീടിന് മുകളിലാണ് മരം വീണത്. ചെറിയനാട് കടയ്ക്ക് മുകളിൽ മരം വീണു. ചെങ്ങന്നൂരും ഹരിപ്പാടും ചേർത്തലയിലും ആലപ്പുഴ നഗര പ്രദേശങ്ങളിലും മരം വീണു.

കോട്ടയത്ത് ശക്തമായ കാറ്റിൽ മരം വീണ് വ്യാപക നാശ നഷ്ടമുണ്ടായി. പുലർച്ചെയുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് പള്ളം ബുക്കാന പുതുവലിൽ ഷാജിയുടെ വീട് ഭാഗികമായി തകർന്നു. പള്ളം, പുതുപ്പള്ളി , എംജി യൂണിവേഴ്സിറ്റി ഭാഗങ്ങളിലാണ് മരം വീണത്. തൃശൂരിൽ കനത്ത മഴയെ തുടര്‍ന്ന് മലക്കപ്പാറയിൽ പാലത്തിനു സമീപം മണ്ണിടിഞ്ഞു. മലക്കപ്പാറയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ മഴയിലാണ് മണ്ണിടിഞ്ഞത്.

‘അമ്മ’ ട്രഷറര്‍ സ്ഥാനത്തുനിന്ന് പിൻവാങ്ങുന്നുവെന്ന് ഉണ്ണി മുകുന്ദന്‍

നടൻ ഉണ്ണിമുകുന്ദൻ അമ്മ ട്രഷറർ സ്ഥാനം രാജിവെച്ചു. സിനിമകളിലെ തിരക്ക് പരിഗണിച്ചാണ് രാജി. സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്.നിലവിൽ അഡോഹ് കമ്മിറ്റിയാണ് അമ്മക്കുള്ളത്. നേരത്തെ സിദ്ദിഖ് ആയിരുന്നു...

ഐഎസ്ആർഒ ചെയർമാനായ എസ് സോമനാഥ് വിരമിച്ചു, വി നാരായണൻ ചുമതലയേറ്റു

ഐഎസ്ആർഒ ചെയർമാനായ എസ് സോമനാഥ് വിരമിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാനായ വി. നാരായണൻ ചുമതലയേറ്റു. പുതിയ നേതാവായി കേന്ദ്രസർക്കാരിന്റെ നോമിനേഷൻ കമ്മിറ്റിയാണ് നാരായണനെ തെരഞ്ഞെടുത്തത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ മേലാട്ടുവിളൈ ഗ്രാമത്തിൽ നിന്നുള്ളയാളാണ് നാരായണൻ....

മഹാ കുംഭമേള 2025: മകരസംക്രാന്തി ദിനത്തിൽ ആദ്യ ‘അമൃത സ്‌നാനം’

ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ മഹാ കുംഭമേളയുടെ ആദ്യ 'അമൃത സ്‌നാനം' ഇന്ന് മകരസംക്രാന്തി ദിനത്തിൽ നടക്കും. ഭക്തരെ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കുകയും മോക്ഷത്തിലേക്കുള്ള പാത തുറക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്ന ഈ വിശുദ്ധ...

ഇന്ന് മകരവിളക്ക്, ഭക്തിസാന്ദ്രമായി സന്നിധാനം

ശബരിമല മകരവിളക്ക് ഇന്ന്. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ഇന്ന് ഉച്ചക്ക് 12 മണി...

ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാം, ശക്തമായ വിമര്‍ശനമുയർത്തി ഹൈക്കോടതി

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ജാമ്യം സംബന്ധിച്ച ഉത്തരവ് 3.30ഓടെ പുറത്തുവരും. ബോബി ചെമ്മണ്ണൂരിനെതിരെ ശക്തമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടെ ബോബി...

ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന്റെ പത്താം എഡിഷൻ നാളെ തുടങ്ങും

ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന്റെ പത്താം എഡിഷന് മദീനത്ത് ജുമൈറയിൽ നാളെ തുടക്കമാവും. "സുസ്ഥിര ഭാവി" എന്ന പ്രമേയത്തിൽ ആണ് നാളെയും മറ്റന്നാളും പരിപാടി നടക്കുക. യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ...

ബോബി ചെമ്മണ്ണൂരിനെ കാണാൻ ജയിലിൽ 3 വിഐപികൾ എത്തിയെന്ന് റിപ്പോർട്ട്

കാക്കനാട്ടെ ജയിലിൽ ബോബി ചെമ്മണ്ണൂരിനെ 3 വിഐപികൾ എത്തി. എന്നാൽ ഈ വന്നത് ആരെന്നോ എന്തിനു വേണ്ടി വന്നു എന്നോ അല്ലെങ്കിൽ ഇവരുടെ ഉദ്ദേശ്യം എന്തായിരുന്നു എന്നോ ആർക്കും അറിയില്ല. മാത്രമല്ല ജയിലിലേക്ക്...

യാത്രക്കാരുടെ ഹാൻഡ്ബാഗേജ് ഭാര പരിധി ഉയർത്തി എയർ അറേബ്യ

വിമാന യാത്രയിൽ കയ്യിൽ കരുതാവുന്ന ഹാൻഡ്ബാഗേജ് ഭാര പരിധി എയർ അറേബ്യ ഉയർത്തി. ഇനി മുതൽ എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് 10 കിലോ വരെ ഭാരം കൈയ്യിൽ കരുതാനാവും. ഏഴ്...