വിവാദ കാഫിർ പോസ്റ്റ് പിൻവലിച്ച് കെ കെ ലതിക, ഫേസ്ബുക്ക് ലോക്ക് ചെയ്തു, കെകെ ലതികയെ അറസ്റ്റ് ചെയ്യണമന്ന് കോൺഗ്രസ്

വിവാദ ‘കാഫിര്‍’ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ച് സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ കെ കെ ലതിക. ഫേസ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്‌തു. ഫേസ്ബുക്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യക്ഷപ്പെട്ട കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിം അല്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതെസമയം വിവാദമായ കാഫിര്‍ പോസ്റ്റില്‍ സിപിഎം നേതാവ് കെകെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്. കാഫിര്‍ പോസ്റ്റ് നീക്കം ചെയ്താല്‍ മാത്രം പോരെന്നും എവിടെ നിന്ന് കിട്ടിയെന്ന് വ്യക്തമാക്കണമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കെകെ ലതികയെ പൊലീസ് അറസ്റ്റ് ചെയ്യണം. കെകെ ലതികക്കെതിരായ ശക്തമായ പ്രതിഷേധം തുടരുമെന്നും കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. അന്വേഷണം വീണ്ടും തന്നിലേക്കെത്തുമെന്ന് ഭയന്നാണ് ലതിക പോസ്റ്റ് മുക്കിയതെന്നാണ് യുഡിഎഫ് ആരോപണം.

വിവാദമായ കാഫിർ പോസ്റ്റ് ഫേസ്ബുക്കിൽ നിന്നും കെ കെ ലതിക നീക്കം ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്തെത്തിയത്. പോസ്റ്റ് മുസ്ലിം ലീഗ് പ്രവർത്തകന്‍റേതല്ലെന്നും വ്യാജമാണോ എന്ന് പരിശോധിക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ച ശേഷമാണ് ഇത് നീക്കിയത്. തെരഞ്ഞെടുപ്പിന് തലേന്നാണ് സിപിഎം സംസ്ഥാന സമിതി അംഗമായ കെകെ ലതിക കാഫിര്‍ പോസ്റ്റ് ഫേയ്സ്ബുക്ക് പേജിലിട്ടത്. എന്നാല്‍ ഇപ്പോള്‍ പോസ്റ്റ് കാണുന്നില്ല. പോസ്റ്റ് മറയ്ക്കുകയോ ഡിലിറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് ഫേസ് ബൂക്കിന്‍റെ അറിയിപ്പ്.

കേസിലെ നിജസ്ഥിതി എന്തെന്ന് ഹൈക്കോടതിയെ പൊലീസ് ബോധിപ്പിച്ച് മണിക്കൂറുകൾക്കകം പോസ്റ്റ് അപ്രത്യക്ഷമായതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. വിവാദമായ കാഫിർ പോസ്റ്റിന് പിന്നിൽ സിപിഎം ആരോപിച്ചത് പോലെ മുസ്ലിം ലീഗ് പ്രവർത്തകനല്ലെന്നും അമ്പല മുക്ക് സഖാക്കൾ, പോരാളി ഷാജി തുടങ്ങിയ പേജുകളിലേക്ക് അന്വേഷണമെത്തിയതായും പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പോസ്റ്റ് ഷെയർ ചെയ്ത ലതികയെ അടക്കം 12 പേരെ ചോദ്യം ചെയ്തതായും പൊലീസ് വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ ഇതേ പോസ്റ്റ് ഷെയർ ചെയ്ത കെ കെ ലതികയെ അറസ്റ്റ് ചെയ്ത് അന്വേഷിക്കണമെന്നായിരുന്നു യുഡിഎഫിന്‍റെ ആവശ്യം.

പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥികരിച്ചിട്ടും സ്‌ക്രീന്‍ഷോട്ട് തന്റെ ഫേസ്ബുക്കില്‍ നിന്ന് ലതിക പിന്‍വലിക്കാത്തതിനെതിരെ ഇന്നലെ യുഡിഎഫ് രംഗത്തുവന്നിരുന്നു. ലതികക്കെതിരെ കേസ് എടുക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്ക്രീന്‍ഷോട്ട് പിന്‍വലിച്ച് ഫേസ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്തത്. വിഷയത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭാര്യ കൂടിയായ മുൻഎംഎൽഎ കെ കെ ലതിക പ്രതികരിച്ചിട്ടില്ല. ഇതുവരെ എല്ലാവർക്കും കാണാമായിരുന്ന ഫേസ്ബുക്ക് പ്രൊഫൈൽ ലതിക ലോക്ക് ചെയ്തിട്ടുമുണ്ട്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...