ജമ്മു കശ്മീരിലെ തുടർച്ചയായ ഭീകരാക്രമണം, സുരക്ഷ വിലയിരുത്താൻ അമിത് ഷാ ഉന്നതതല യോഗം വിളിച്ചു

ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തും. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് വിപുലമായ മാർഗനിർദേശങ്ങളും അദ്ദേഹം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജമ്മു കശ്മീരിലെ വിവിധയിടങ്ങളിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 9 തീർത്ഥാടകരും ഒരു CRPF ജവാനും കൊല്ലപ്പെട്ടിരുന്നു

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നിയുക്ത കരസേനാ മേധാവി ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ പങ്കെടുക്കുന്ന ഉന്നതതല യോഗത്തിലും അമിത്ഷാ അധ്യക്ഷനാകും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇൻ്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക, സിആർപിഎഫ് ഡയറക്ടർ ജനറൽ അനീഷ് ദയാൽ സിങ്, ജമ്മു കശ്മീർ പൊലീസ് ഡയറക്ടർ ജനറൽ ആർആർ സ്വയിൻ, മറ്റ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുക്കും.

ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം, രാജ്യാന്തര അതിർത്തിയിലും നിയന്ത്രണരേഖയിലും സൈന്യത്തെ വിന്യസിക്കുന്നത്, നുഴഞ്ഞുകയറ്റ ശ്രമങ്ങൾ, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ നില, ജമ്മു കശ്മീരിൽ പ്രവർത്തിക്കുന്ന ഭീകരരുടെ ശക്തി എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രിയോട് വിശദീകരിക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ജമ്മു കശ്മീരിലെ റിയാസി, കത്വ, ദോഡ ജില്ലകളിലെ നാല് സ്ഥലങ്ങളിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒമ്പത് തീർത്ഥാടകരും ഒരു സിആർപിഎഫ് ജവാനും കൊല്ലപ്പെടുകയും ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർക്കും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കത്വ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് പാകിസ്ഥാൻ ഭീകരരും കൊല്ലപ്പെട്ടു. ഇവരിൽ നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു.

ദക്ഷിണ കാശ്മീർ ഹിമാലയത്തിലെ അമർനാഥിലെ ഗുഹാക്ഷേത്രത്തിലേക്കുള്ള വാർഷിക തീർത്ഥാടനത്തിന് തുടക്കമാകുനന്തിന് മുന്നോടിയായാണ് ഈ സംഭവങ്ങൾ നടക്കുന്നത്. ജൂൺ 29 ന് ആരംഭിക്കുന്ന തീർത്ഥാടനം ഓഗസ്റ്റ് 19 വരെ തുടരും. അമർനാഥ് തീർഥാടകർ ജമ്മു കാശ്മീരിലെ ബൽതാൽ, പഹൽഗാം എന്നീ രണ്ട് റൂട്ടുകളിലൂടെയാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ വർഷം 4.28 ലക്ഷത്തിലധികം ആളുകൾ ഗുഹാക്ഷേത്രം സന്ദർശിച്ചതായും ഇത്തവണ അത് അഞ്ച് ലക്ഷമായി ഉയരുമെന്നും വൃത്തങ്ങൾ അറിയിച്ചു.

എല്ലാ തീർത്ഥാടകർക്കും RFID കാർഡുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അതിലൂടെ അവരുടെ തത്സമയ ലൊക്കേഷൻ കണ്ടെത്താനും എല്ലാവർക്കും 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകാനും കഴിയും. തീർഥാടകരെ കൊണ്ടുപോകുന്ന ഓരോ മൃഗത്തിനും 50,000 രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഉണ്ടായിരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗയാനയുടെയും ബാർബഡോസിന്റെയും പരമോന്നത ദേശീയ പുരസ്കാരം

ഗയാന പരമോന്നത ദേശീയ പുരസ്‌കാരമായ ദി ഓർഡർ ഓഫ് എക്‌സലൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കും. ബാർബഡോസ് തങ്ങളുടെ ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസും പ്രധാനമന്ത്രിക്ക് നൽകും. പ്രധാനമന്ത്രി മോദിയെ...

സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അയിഷ പോറ്റി

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അയിഷ പോറ്റി മുൻ എംഎൽഎ അയിഷ പോറ്റി. ഓടി നടക്കാൻ പറ്റുന്നവർ പാർട്ടിയിലേക്ക് വരട്ടെയെന്നും അയിഷ പോറ്റി പറഞ്ഞു. ഇവരെ കഴിഞ്ഞ ദിവസം സിപിഎം കൊട്ടാരക്കര...

“ഈ ബന്ധം മുപ്പതിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ,” വിവാഹമോചനം സ്ഥിരീകരിച്ച് എ ആര്‍ റഹ്മാന്‍

വിവാഹമോചനം ഔദ്യോഗികമായി സ്ഥിരീകരിച്ച് സംഗീത സംവിധായകൻ എ ആര്‍ റഹ്മാന്‍. കഴിഞ്ഞ ദിവസമാണ് എ ആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും വേര്‍പിരിയാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ്...

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും വോട്ടെടുപ്പ്, ജനവിധി തേടി പ്രമുഖർ

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിന് പുറമെ കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ 15 സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതിൽ 9 സീറ്റുകളും ഉത്തർപ്രദേശിൽ നിന്നാണ്. 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള...

പ്രധാനമന്ത്രി മോദിക്ക് ഗയാനയിൽ ഗംഭീര സ്വീകരണം

56 വർഷത്തിനിടെ ഗയാന സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിക്ക് ഗയാനയിൽ ഗംഭീര സ്വീകരണം. ജോർജ്ജ്ടൗണിലെത്തിയ അദ്ദേഹത്തെ ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി സ്വീകരിച്ചു. ഗയാന പ്രസിഡൻ്റ് മുഹമ്മദ് ഇർഫാൻ...

ലയണല്‍ മെസ്സി അടക്കമുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തും

സൂപ്പർ താരം ലയണൽ മെസി അടങ്ങുന്ന അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് സംസ്ഥാന കായിക വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ. സ്പെയിനിൽ വെച്ച് അർജന്റീന ടീം മാനേജ്മെന്റുമായി ചർച്ച നടത്തി. അടുത്ത വർഷം...

പാലക്കാട് ജനവിധിയെഴുതുന്നു, പോളിങ് മന്ദഗതിയിൽ

ഒരു മാസത്തോളം നീണ്ടു നിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പാലക്കാട് വോട്ടർമാർ ജനവിധിയെഴുതുന്നു. അതേസമയം ആദ്യ മണിക്കൂറിലെ തിരക്ക് പിന്നീട് ബൂത്തുകളിലില്ല. ആദ്യ അഞ്ച് മണിക്കൂറിൽ 30.48 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 11...

കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ, സൗജന്യ പരിശോധനയും ശ്രവണ സഹായിയുമായി അസന്റ് ഇഎന്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഇനി ദുബായിലും

കേരളത്തിലെ അസന്റ് ഇഎന്‍ടി ആശുപത്രി ഗ്രൂപ്പിന്റെ, ദുബൈ ശാഖയുടെ ഉദ്ഘടന കർമം ഈ നവംബർ 21ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് യുഎഇ മുൻ പരിസ്ഥിതി, ജല വകുപ്പ് മന്ത്രി ഡോ. മുഹമ്മദ്‌...