അബുദാബി ഷവാമെഖിൽ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു

ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് അബുദാബി ഷവാമെഖിൽ പ്രവർത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ അൽ വത്ബ മുനിസിപ്പാലിറ്റി ഡയറക്ടർ ഹുമൈദ് അൽ മർസൂഖി ഉദ്ഘാടനം ചെയ്തു. വിവിധ ജനസമൂഹങ്ങളെ സേവിക്കുന്നതിനായി ലുലു ഗ്രൂപ്പ് ആരംഭിച്ച ഷോപ്പിംഗ് കേന്ദ്രം പ്രാദേശിക കർഷകർക്ക് ഏറെ ഉപകാരപ്രദമായിരിക്കുമെന്ന് ഹുമൈദ് അൽ മർസൂഖി പറഞ്ഞു. നഗരത്തിൽ മാത്രമല്ല, പ്രാന്തപ്രദേശങ്ങളിലും ലുലു ഗ്രൂപ്പ് ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു.

അബുദാബിയിൽ അടുത്ത വർഷാവസാനത്തോടെ 7 പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു. 268-മത്തെ ഹൈപ്പർ മാർക്കറ്റാണ് അബുദാബി ഷവാമെഖിൽ പ്രവർത്തനം തുടങ്ങിയത്. അടുത്ത വർഷം അവസാനത്തോടെ 300 ഹൈപ്പർ മാർക്കറ്റുകൾ എന്നതിനാണ് ലക്ഷ്യമിടുന്നത്. എമിറേറ്റിലെ ഉൾപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്കും ദീർഘദൂരം യാത്ര ചെയ്യാതെ വേണ്ടതെല്ലാം വാങ്ങാനാവുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഹൈപ്പർ മാർക്കറ്റ് നഗരത്തിൽ നിന്നും മാറി ഷവാമെഖിൽ ആരംഭിച്ചത് എന്നും എം എ യൂസഫലി പറഞ്ഞു.

അബുദാബി നഗരത്തിൻ്റെ പ്രാന്തപ്രദേശമായ ഷവാമെഖിൽ പുതുതായി ആരംഭിച്ച ഷവാമെഖ് സെൻട്രൽ മാളിലാണ് ലുലു ഹൈപ്പർ മാർക്കറ്റ്. 85,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്തക്കളുടെ സൗകര്യം മുൻനിർത്തി ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ലേഔട്ട് ഡിസൈനിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സൂപ്പർമാർക്കറ്റ്, ഹോട്ട് ഫുഡ്‌സ്, ഫ്രഷ് ഫുഡ്, ബേക്കറി, ഇലക്ട്രോണിക്‌സ് വിഭാഗം, ലുലു ഫാഷൻ സ്റ്റോർ തുടങ്ങിയ സെക്ഷനുകളുമുണ്ട്. ഹൈപ്പർ മാർക്കറ്റിനെ കൂടാതെ മണി എക്സ്ചേഞ്ച്, ഫാർമസി, ഫുഡ് & ബിവറേജസ് ഔട്ട്ലെറ്റുകൾ, ഏ.ടി.എം. തുടങ്ങി വിവിധോദ്ദേശങ്ങളായ സ്ഥാപനങ്ങളുമുണ്ട്.

ലുലു ഗ്രൂപ്പിന് യുഎഇ ഭരണാധികാരികൾ നൽകുന്ന പിന്തുണക്ക് എം എ യൂസഫലി നന്ദി പറഞ്ഞു. ഉദ്‌ഘാടന ചടങ്ങിൽ ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപാവാല, എക്സിക്യൂട്ടീ ഡയറക്ടർ എം.എ. അഷ് റഫ് അലി, ലുലു അബുദാബി ഡയറക്ടർ അബൂബക്കർ, റീജിയണൽ ഡയറക്ടർ അജയ് കുമാർ എന്നിവരും സംബന്ധിച്ചു.

ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

മലയാളത്തിന്റെ പ്രിയ ഭാവ ​ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ്...

ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല, 14 ദിവസം റിമാൻഡിൽ

ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യമില്ല. 14 ദിവസത്തേക്ക് ബോബി ചെമ്മണൂരിനെ റിമാൻഡ് ചെയ്തതു. കോടതി വിധിക്കു പിന്നാലെ ബോബിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉയർന്ന...

വാളയാർ പീഡനക്കേസ്,‌ മാതാപിതാക്കളെ പ്രതിചേർത്ത് സിബിഐ കുറ്റപത്രം

വാളയാർ പീഡനക്കേസിൽ കുട്ടികളുടെ മാതാപിതാക്കളെ കൂടി പ്രതിചേർത്ത് സിബിഐ. മാതാപിതാക്കൾക്കെതിരെ പ്രേരണക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിബിഐ മൂന്നാം കോടതിയിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളുടെ പീഡനം...

ചൈനയില്‍ അസാധാരണ വൈറസ് ബാധ ഇല്ല, എച്ച്എംപിവി സ്വാഭാവിക അണുബാധ: ലോകാരോഗ്യസംഘടന

ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ നിലവില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും എച്ച്എംപി വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചുരുക്കം കേസുകളില്‍ ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ ആകാം. ശിശുക്കളിൽ...

ആന്ധ്രയിൽ കൂട്ടത്തോടെ അവധി ആഘോഷിക്കാൻ സുപ്രീംകോടതി ജഡ്ജിമാർ

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും മറ്റ് 24 സുപ്രീം കോടതി ജഡ്ജിമാരും ഈ വാരാന്ത്യത്തിൽ ആന്ധ്രാപ്രദേശിൽ അവധി ആഘോഷിക്കാൻ എത്തിയേക്കും. ജനുവരി 11 മുതൽ 14 വരെ ജീവിതപങ്കാളികൾ ഉൾപ്പെടെയുള്ള സംഘം...

അമേരിക്കയെ ഞെട്ടിച്ച് കാട്ടുതീ; 5 മരണം, അഗ്നിക്കിരയായത് ആയിരത്തിലേറെ വീടുകൾ

അമേരിക്കയിലെ ലോസ് ഏഞ്ചൽസിലെ വനത്തിലുണ്ടായ കാട്ടുതീ ജനവാസ മേഖലകളെയും വിഴുങ്ങി. മണിക്കൂറിൽ 70 മൈൽ വേഗതയിൽ വീശിയടിച്ച കാറ്റ് കാട്ടുതീയെ കൂടുതൽ വിനാശകരമാക്കി. സ്ഥിതി രൂക്ഷമായതോടെ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.വനങ്ങൾ മുതൽ ഉയർന്ന...

എന്‍ എം വിജയന്റെ മരണം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതിചേര്‍ത്തു, ചുമത്തിയത് ആത്മഹത്യാപ്രേരണ കുറ്റം

വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയൻ്റെ ആത്മഹത്യയിൽ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പൊലീസ് പ്രതി ചേര്‍ത്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ. കേസിൽ ഐ സി...

ഞെട്ടലുണ്ടാക്കി തിരുപ്പതിയിലെ ദുരന്തം, ആളുകൾ ഇടിച്ച് കയറിയതിനെ തുടർന്നെന്ന് തിരുപ്പതി ദേവസ്വം

ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ദ്വാര ദർശന ടിക്കറ്റിംഗ് കേന്ദ്രത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. തീർത്ഥാടകർക്കുള്ള പ്രത്യേക സന്ദർശനമായ വൈകുണ്ഠ ദ്വാര ദർശനത്തിന് ടോക്കൺ ലഭിക്കാൻ നാലായിരത്തിലധികം ആളുകൾ...