സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഒരു ഡിജിപി ഉണ്ടോ എന്നാണ് ആളുകൾ ചോദിക്കുന്നത്. പൊലീസിന്റെ വീഴ്ചയാണ് ഗുണ്ടകൾ അഴിഞ്ഞാടാൻ കാരണം. കേരളം ഇന്ന് ഗൂണ്ടകളുടെ പറുദീസയായി മാറി. ഇവരെ നിലയ്ക്ക് നിർത്താൻ ആഭ്യന്തര വകുപ്പിന് കഴിയുന്നില്ല എന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിസഭായോഗത്തിൽ ഒരു തീരുമാനവും ഉണ്ടായില്ല. മുഖ്യമന്ത്രി വിദേശത്തായതോടെ ഇതൊന്നും നിയന്ത്രിക്കാൻ ആളില്ലാതായി എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. . .