മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ സഹോദരനും തൃണമൂൽ സ്ഥാനാർത്ഥിയുമായ യൂസഫിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എത്തി. മെയ് 13 ന് നടക്കുന്ന നാലാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ പ്രചാരണ റാലിക്കായിയാണ് അദ്ദേഹം ബഹരംപൂരിലെത്തുന്നത്. വ്യാഴാഴ്ച യൂസഫ് പത്താനൊപ്പം റെസിനഗർ, ബെൽദംഗ എന്നിവയുൾപ്പെടെ ബഹരംപൂർ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ റോഡ്ഷോയിൽ ഇർഫാൻ പത്താൻ പങ്കെടുക്കും.
1999 മുതൽ സിറ്റിംഗ് എംപിയായ ബഹരംപൂരിൽ കോൺഗ്രസിൻ്റെ അധീർ രഞ്ജൻ ചൗധരിയാണ് യൂസഫ് പത്താൻ മത്സരിക്കുന്നത്. 2011ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ ഫോട്ടോകൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിന് കോൺഗ്രസ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിരുന്നു.2011 ക്രിക്കറ്റ് ലോകകപ്പിലെ വിജയ ചിത്രങ്ങൾ കാണിക്കുന്ന ബാനറുകളും പോസ്റ്ററുകളും യൂസഫ് പത്താൻ ഉപയോഗിച്ചതായി പാർട്ടി പരാതിയിൽ പറയുന്നു.