ഇന്ത്യയിലെത്തിയ നേപ്പാൾ മേയറുടെ മകൾ ആർതി ഹമാൽ എന്ന 36 കാരിയെ ഗോവയിൽ വെച്ച് കാണാതായതായെന്ന് പരാതി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗോവയിൽ താമസിച്ചിരുന്ന യുവതിയെ തിങ്കളാഴ്ച രാത്രിയാണ് അവസാനമായി കണ്ടത്. തിങ്കളാഴ്ച രാത്രി 9.30 ഓടെ അശ്വേം പാലത്തിന് സമീപമാണ് ആർതിയെ അവസാനമായി കണ്ടത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അവർ ഓഷോ ധ്യാന കേന്ദ്രവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് നേപ്പാളീസ് പത്രമായ ദി ഹിമാലയൻ ടൈംസ് റിപ്പോർട്ട് ചെയ്തു. തൻ്റെ മൂത്ത മകളെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ച് ധംഗധി സബ് മെട്രോപൊളിറ്റൻ സിറ്റി മേയർ ഗോപാൽ ഹമാൽ രംഗത്തെത്തിയിരുന്നു. കാണാതാകുമ്പോൾ നീല ഫുൾ കൈ ഷര്‍ട്ടും നീലയും ബ്രൗൺ നിറത്തിലുമുള്ള ട്രാക് പാന്റ്സുമാണ് കുട്ടി ധരിച്ചിരുന്നത്.
തൻ്റെ മൊബൈൽ നമ്പരുകളും ഗോപാൽ ഹമാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. “എൻ്റെ മകളെ കണ്ടെത്തുന്നതിന് ആവശ്യമായ സഹായം നൽകാൻ നിങ്ങൾ 9794096014 / 8273538132 / 9389607953 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു,” അദ്ദേഹം എക്‌സിൽ കുറിച്ചു. ഗോവ പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.