യേശു ക്രിസ്തുവിൻ്റെ ജറുസലേം പ്രവേശനത്തിൻ്റെ ഓർമ്മകൾ പുതുക്കി ഇന്ന് ഓശാന ഞായർ. യേശുനാഥന്‍ കഴുതപ്പുറത്തേറി ജറുസലേമിലേക്ക് വന്നതിന്റെ ഓര്‍മ പുതുക്കി വിശ്വാസികള്‍ കുരുത്തോലകള്‍ കൈകളിലേന്തും. ശുദ്ധവാരത്തിന് തുടക്കമിട്ടാണ് ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നത്. ഇന്ന് ക്രിസ്തീയ ദേവാലയങ്ങളിൽ പ്രത്യേക കുർബാന നടക്കും. പെസഹ വ്യാഴം, ദുഃഖ വെള്ളി എന്നിവയ്ക്ക്ദേവാലയങ്ങളിൽ പതിവായ ശുശ്രൂഷയുണ്ടാകും.