തമിഴ്നാട് സ്‌പെഷ്യൽ പോലീസ് സബ് ഇൻസ്‌പെക്ടർ (എസ്എസ്ഐ) ബംഗ്ലാദേശിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയതായി റിപ്പോർട്ട്. താംബരം കമ്മീഷണറേറ്റിന് കീഴിലുള്ള സേലയൂർ പോലീസ് സ്‌റ്റേഷനിൽ 47 കാരനായ എസ്എസ്ഐ ജോൺ സെൽവരാജ് ദിവസങ്ങൾക്ക് മുമ്പ് മെഡിക്കൽ ലീവ് എടുത്താണ് സ്റ്റേഷനിൽ നിന്ന് ഇറങ്ങുന്നത്. എന്നാൽ ഇതിന് ശേഷം അദ്ദേഹം എവിടെയായിരുന്നു എന്നത് സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചിരുന്നില്ലെന്നും തമിഴ്നാട് പോലീസ് പറയുന്നു. അനധികൃതമായി കയറിയ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തെന്നുമാണ് വിവരം. 2021ൽ ചെന്നൈ പോലീസ് കമ്മീഷണറേറ്റ് വിഭജിച്ചതിനെ തുടർന്നാണ് സെൽവരാജിനെ താംബരം കമ്മീഷണറേറ്റിലേക്ക് നിയമിച്ചത്. സെൽവരാജ് എന്തിനാണ് ബംഗ്ലാദേശിലേയ്ക്ക് പോയതെന്ന് ഇപ്പോഴും വ്യക്തമല്ല.