റായ്ബറേലിയിൽ നുപുർ ശർമയെ സ്‌ഥാനാർത്ഥിയാക്കാൻ ബിജെപി

വിവാദ പ്രസ്താവനകളിലൂടെ മാത്രം വാർത്തകളിൽ ഇടംനേടിയ നുപുർ ശർ റായ്ബറേലിയിലെ സർപ്രൈസ് സ്ഥാനാർത്ഥിയായി എത്തുമെന്ന് റിപ്പോർട്ടുകൾ. 2004 മുതൽ സോണിയ ഗാന്ധി തുടർച്ചയായി മത്സരിച്ച് വിജയിക്കുന്ന മണ്ഡലമാണ് റായ്ബറേലി. അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ നിന്ന് പ്രിയങ്കാ ഗാന്ധിയും മത്സരിക്കുമെന്ന വാർത്തകൾ ആദ്യഘട്ടത്തിൽ പുറത്ത് വന്നിരുന്നുവെങ്കിലും നിലവിൽ ഗാന്ധി സഹോദരങ്ങൾ ഇരു സീറ്റുകളിൽ നിന്നും വിട്ടുനിൽക്കുമെന്നാണ് റിപ്പോർട്ട്. ഈ അവസരത്തിൽ റായ്ബറേലി പിടിക്കാനുള്ള തന്ത്രം മെനയുകയാണ് ബിജെപി. 2019 ൽ അമേഠി പിടിക്കാൻ ബിജെപിക്ക് സാധിച്ചുവെങ്കിലും സോണിയാ ഗാന്ധിയുടെ കൈകളിൽ നിന്ന് റായ്ബറേലി പിടിച്ചെടുക്കുകയെന്നത് ബിജെപിക്കു ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവിൽ സോണിയ കൂടി റായ്ബറേലിയിൽ നിന്ന് ഒഴിഞ്ഞതോടെയാണ് പുതിയ പരീക്ഷണത്തിന് ബിജെപി ഒരുങ്ങുന്നത്.

ഡൽഹി യൂണിവേഴ്‌സിറ്റിയിലെ നിയമവിദ്യാർത്ഥിയായിരുന്ന നുപുർ ശർമ 2008 ലാണ് രാഷ്ട്രീയ രംഗത്തെത്തുന്നത്. എബിവിപി യൂണിയന്റെ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട നുപുർ പിന്നീട് ലണ്ടനിൽ ഇന്റർനാഷ്ണൽ ബിസിനസ് ലോയിൽ ബിരുദാനന്തര ബിരുദം നേടാനായി ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ചേർന്നു. 2011 ൽ ഇന്ത്യയിലേക്ക് തിരികെയെത്തിയ നുപുർ വീണ്ടും രാഷ്ട്രീയത്തിൽ സജീവമായി. 2013ൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപി മീഡിയ കമ്മിറ്റിയിൽ അംഗമായിരുന്നു നുപുർ ശർമ. പിന്നീട് നടന്ന തെരഞ്ഞെടുപ്പിലാണ് നുപുർ കേജ്രിവാളിനെതിരായ ബിജെപി സ്ഥാനാർത്തിയാകുന്നത്.

2020 ലാണ് ബിജെപി ദേശീയ വക്താവായി നുപുർ ശർമ നിയമതിയാകുന്നത്. വാശീയേറിയ പ്രചാരണവും പ്രസംഗവും നുപുറിന് ബിജെപി വക്താവ് എന്ന പദവി നേടിക്കൊടുത്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിനെതിരെ സ്ഥാനാർത്ഥിയായ വ്യക്തിയാണ് നുപുർ ശർമ.

2022ലാണ് നുപുറിന്റെ വർഗീയ പരാമർശം ഉണ്ടാകുന്നത്. ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിലാണ് നുപുർ വിവാദ പരാമർശം നടത്തിയത്. ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ പരിഹാസ പാത്രമാണെന്ന് നുപുർ പറഞ്ഞു. പിന്നാലെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നുപുർ ശർമയ്‌ക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പുനെ മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ കൗൺസിലറും എൻസിപി പ്രാദേശിക നേതാവുമായ അബ്ദുൾ ഗഫൂർ പത്താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.153 എ, 153 ബി, 295 എ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.

നുപുർ ശർമയുടെ വിവാദ പ്രസ്താവന വലിയ പ്രതിഷേധങ്ങൾക്കായി തിരിതെളിച്ചത്. ഇതിന്റെ ചുവടുപിടിച്ച് രാജ്യത്ത് പല അനിഷ്ട സംഭവങ്ങളും അരങ്ങേറി. നുപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്തിന് ഉദയ്പൂറിലെ തയ്യൽതൊഴിലാളി കനയ്യ ലാലിനെ രണ്ട് ഇസ്ലാം മതവിശ്വാസികൾ ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി. ബിജെപി നേതൃത്വം കൂടി കൈയ്യൊഴിഞ്ഞതോടെ നുപുർ പ്രസ്താവന പിൻവലിച്ചുകൊണ്ട് എക്‌സിൽ പോസ്റ്റിട്ടു. തന്റെ പരാമർശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ പ്രസ്താവന പിൻവലിക്കുകയാണെന്ന് നുപുർ പറഞ്ഞു. ‘മഹാദേവനെ അവഹേളിക്കുന്ന, അധിക്ഷേപിക്കുന്ന ടെലിവിഷൻ ചർച്ചകളിൽ കഴിഞ്ഞ കുറച്ചുനാളായി ഞാൻ പങ്കെടുക്കുന്നുണ്ട്. അത് ശിവലിംഗമല്ല, ജലധാരയ്ക്കുള്ള സ്തൂപമാണെന്നായിരുന്നു പരിഹാസം. ഡൽഹിയിലെ റോഡരികിലുള്ള തൂണുകളുമായി ശിവലിംഗത്തെ താരതമ്യപ്പെടുത്തുകയും ചെയ്തു. തുടരുന്ന ഈ അവഹേളനങ്ങളും മഹാദേവനെതിരായ അധിക്ഷേപങ്ങളും എനിക്ക് സഹിക്കാനായില്ല. തിരിച്ച് ഞാനും എന്തൊക്കെയോ പറഞ്ഞു. എന്റെ പ്രസ്താവന ആരെയെങ്കിലും ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിലോ ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിലോ ഞാൻ പ്രസ്താവന നിരുപാധികം പിൻവലിക്കുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല.’ നുപുർ ട്വീറ്റ് ചെയ്തു.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....