ജനവാസമേഖലയിലിറങ്ങിയ കാട്ടാന പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും

ഇടുക്കി: കഴിഞ്ഞ കുറച്ച് ദിവസമായി മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് മുതല്‍ തുടങ്ങും. തല്‍കാലം മയക്കുവെടി വെച്ച് പിടികൂടേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം ചേർന്ന ശേഷം ഹൈറേഞ്ച് സിസിഎഫ് ആര്‍ എസ് അരുണാണ് നിര്‍ദ്ദേശം നല്‍കിയത്. ഡ്രോണ്‍ ഉപയോഗിച്ച് പടയപ്പയെ നിരീക്ഷിക്കും. ഉള്‍കാട്ടിലേക്ക് കൊണ്ടുവിടാന്‍ സാധിക്കുന്ന പ്രദേശത്തെത്തിയാല്‍ തുരത്തനാണ് നീക്കം. ആര്‍ആര്‍ടിക്കൊപ്പം പടയപ്പയെ നിരീക്ഷിക്കാനുണ്ടാക്കിയ പുതിയ സംഘവും ദൌത്യത്തിൽ പങ്കുചേരും.

നിലവില്‍ ഉള്‍കാട് അധികമില്ലാത്ത പ്രദേശത്താണ് പടയപ്പയുള്ളത്. കാട്ടാന മദപ്പാടിലാണെന്നും വിലയിരുത്തുന്നുണ്ട്. രണ്ടുദിവസത്തിനിടെ ആറുകടകളാണ് തകര്‍ത്തത്. ആര്‍ആര്‍ടി സംഘം കാട്ടിലേക്കോടിച്ചുവിടുന്ന പടയപ്പ അധികം വൈകാതെ ജനവാസമേഖലയിലെത്തുന്നുണ്ട്. മാട്ടുപ്പെട്ടിയിലും തെന്‍മലയിലും ഇന്നലെയും പടയപ്പ ജനവാസമേഖലയിലിറങ്ങി കടകൾ തകർത്തു. തീറ്റയും വെള്ളവും ലഭിക്കാത്തതിനാലാണ് ആന ജനവാസമേഖലയിലെത്തുന്നതെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. അതിനാൽ തീറ്റയും വെള്ളവുമുള്ള ഉള്‍കാട്ടിലെത്തിച്ച് തിരികെ വരാതെ നോക്കാനാണ് ശ്രമം.

സ്വർണ്ണ വിലയിൽ വൻ ഇടിവ്, മെയ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

സ്വർണ്ണവിലയിൽ ഇന്നലെ ഉയർന്ന വിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 8,610 രൂപയാണ് സ്വർണ്ണ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇന്നലെ 8,805 രൂപയായിരുന്നു വിപണി വില. 195...

മലപ്പുറത്ത് റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു

മലപ്പുറത്ത് കാളികാവ് അടയ്ക്കാക്കുണ്ടിൽ റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു. ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂർ ആണ് കൊല്ലപ്പെട്ടത്. കാളികാവ് അടയ്ക്കാക്കുണ്ടിൽ റാവുത്തൻകാവ് ഭാഗത്ത് സ്ലോട്ടർ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ്...

പാക്കിസ്ഥാനിൽ ആണവ ചോർച്ചയില്ല, സ്ഥിരീകരിച്ച് രാജ്യാന്തര ആണവോർജ ഏജൻസി

പാകിസ്താനിൽ ആണവ ചോർച്ചയില്ല എന്ന് സ്ഥിരീകരിച്ച് രാജ്യാന്തര ആണവോർജ ഏജൻസി. ചോർച്ച ഉണ്ടെന്ന സോഷ്യൽ മീഡിയ പ്രചാരണം ഐ.എ.ഇ.എ. തള്ളി. ഇന്ത്യൻ ആക്രമണത്തിൽ ആണവ നിലയം തകർന്നു എന്നായിരുന്നു പ്രചാരണം. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ...

തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്: മുൻമന്ത്രി ജി സുധാകരൻ

ആലപ്പുഴ: തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരന്‍റെ വെളിപ്പെടുത്തൽ. 36 വർഷം മുൻപ് നടന്ന 1989 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ളതാണ് സുധാകരന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ. ഈ...

പഹൽഗാം ഭീകരാക്രമണത്തിൽ യുഎൻ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാൻ ഇന്ത്യ

പഹൽഗാം ഭീകരാക്രമണത്തിലും പിന്നാലെയുണ്ടായ ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിലും യു എൻ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാൻ ഇന്ത്യ. ഇതിനായി ഇന്ത്യൻ പ്രതിനിധി സംഘത്തെ തീരുമാനിച്ചു. അംബാസിഡർ പി ഹരീഷാകും യു എൻ...

പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ കൂടി വധിച്ചു

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ വധിച്ചതായാണ് വിവരം. ത്രാൽ പ്രദേശത്തെ നാദിർ ഗ്രാമത്തിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. നാദറിൽ സൈന്യം നടത്തിയ ഓപ്പറേഷനിലാണ്...

പ്രതിരോധ മന്ത്രിയുടെ ജമ്മു കശ്മീർ സന്ദർശനം മാറ്റിവെച്ചു

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ജമ്മു കശ്മീർ സന്ദർശനം മാറ്റിവെച്ചു. ഔദ്യോഗിക തിരക്കുകൾമൂലമാണ് സന്ദർശനം മാറ്റിവെച്ചത് എന്നാണ് വിവരം. ജമ്മു കാശ്മീരിലെ സുരക്ഷാ സാഹചര്യം നേരിട്ട് വിലയിരുത്താൻ ആണ് പ്രതിരോധ മന്ത്രി ജമ്മു...

മിഡിലീസ്റ്റിലെ ആദ്യ ശരിഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്‌ഡ്‌ കാർഡുമായി ‘ഒ ഗോൾഡ്’

ദുബായ്: യുഎഇയിലെ പ്രമുഖ ഡിജിറ്റൽ സ്വർണ്ണ നിക്ഷേപ പ്ലാറ്റ്‌ഫോമായ ഒ ഗോൾഡ് മദ്ധ്യ പൂർവദേശത്തെ ആദ്യ ശരിഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്‌ഡ്‌ കാർഡ് പുറത്തിറക്കുന്നു. യുഎഇ ആസ്ഥാനമായി ശരിഅത്ത് പ്രകാരം പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ...