അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് 21 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ശ്രീലങ്കൻ നാവികസേന തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത്. മാർച്ച് 16നാണ് തമിഴ്‌നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ തുറമുഖത്ത് നിന്ന് അഞ്ഞൂറിലധികം ബോട്ടുകളിൽ മത്സ്യബന്ധനത്തിനായി പോയത്. കച്ചത്തീവിനും നെടുന്തീവിനും ഇടയിലുള്ള കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ ശ്രീലങ്കൻ നാവികസേന ഇവരെ വളയുകയായിരുന്നു. പിടികൂടിയ മത്സ്യത്തൊഴിലാളികളെ കാങ്കസൻതുറൈയിലെത്തിച്ച് മയിലേട്ടി തുറമുഖത്ത് ഫിഷറീസ് വകുപ്പ് അധികൃതർക്ക് കൈമാറി.