ലോക്മതിന്റെ 2024ലെ ഇന്ത്യ ബിസിനസ് വുമൺ അവാർഡ് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡ് ഡയറക്ടർ ഇഷ അംബാനിക്ക്. റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡ്, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ്, റിലയൻസ് ഫൗണ്ടേഷൻ, റിലയൻസ് ഫൗണ്ടേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്, ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂൾ എന്നിവയുടെ ബോർഡ് അംഗമെന്ന നിലയിൽ എക്‌സിക്യൂട്ടീവ് ലീഡർഷിപ്പ് ടീമിന്റെ ഭാഗമാണ് ഇഷ അംബാനി. ഈ വർഷത്തെ ഇന്ത്യൻ ബിസിനസ് വുമൺ അവാർഡ്. പുരസ്കാരം മുഴുവൻ റിലയൻസ് കുടുംബത്തിനും സമര്‍പ്പിക്കുന്നതായി ഇഷ പറഞ്ഞു.
“ഈ അംഗീകാരം വളരെ പ്രത്യേകതയുള്ളതാണ്, കാരണം ഏറ്റവും വലിയ മാതൃകയും പ്രചോദനവും ആയ എന്റെ അമ്മ നിത മുകേഷ് അംബാനി 2016ൽ ഈ അവാർഡ് നേടിയിരുന്നു. ഞങ്ങളുടെ കുടുംബത്തിന്, മഹാരാഷ്ട്ര ഞങ്ങളുടെ വീടിനും അപ്പുറമാണ്. ഇത് ഞങ്ങളുടെ കർമഭൂമിയാണ്, ”- ഇഷ അംബാനി കൂട്ടിച്ചേർത്തു.