ഫിഫ റാങ്കിങ്ങില്‍ 117-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ

ഫിഫ റാങ്കിങ്ങില്‍ 117-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനം ആണിത്. അടുത്തിടെ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പിൽ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഇന്ത്യൻ ടീം പരാജയപ്പെട്ടിരുന്നു. ഏഷ്യന്‍ കപ്പിലെ മോശം പ്രകടനത്തോടെ 35.63 റേറ്റിങ് പോയിന്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇതോടെ ഏഷ്യന്‍ റാങ്കിങ്ങില്‍ ഇന്ത്യ 22-ാം സ്ഥാനത്തായി. നിലവിൽ ടോഗോയ്ക്കും (116), ഗിനിയ-ബിസാവുവിനും ഇടയിലാണ് (118) ഇന്ത്യയുടെ റാങ്കിങ്ങ്.

അതേസമയം, ഫിഫ റാങ്കിങ്ങിലെ ആദ്യ പത്ത് സ്ഥാനങ്ങൾ മാറ്റമില്ലാതെ തുടരുകയാണ്. ലോക ചാമ്പ്യൻമാരായ അർജൻ്റീന ഇപ്പോഴും ഒന്നാം സ്ഥാനത്തുണ്ട്. ഫ്രാൻസ്, ഇംഗ്ലണ്ട്, ബെൽജിയം, ബ്രസീൽ എന്നീ രാജ്യങ്ങളാണ് അർജൻ്റീനക്കു തൊട്ടുപിന്നിലായുള്ളത്.

2023 ഡിസംബര്‍ 21-ന് പുറത്തിറങ്ങിയ റാങ്കിങ്ങില്‍ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 15 സ്ഥാനങ്ങള്‍ താഴേക്കിറങ്ങി ഇന്ത്യ 117-ാം സ്ഥാനത്തേക്ക് ഒതുങ്ങി . 2017 ജനുവരിയിൽ ഇന്ത്യ ഫിഫ റാങ്കിങ്ങിൽ 129-ാം സ്ഥാനത്ത് എത്തിയിരുന്നു. 2015 ൽ 173 -ാം സ്ഥാനത്തേക്കും ഇന്ത്യ പിന്തള്ളപ്പെട്ടിരുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനം ആയിരുന്നു ഇത്. ഓസ്‌ട്രേലിയ (0-2), ഉസ്‌ബെക്കിസ്ഥാൻ (0-3), സിറിയ (0-1) എന്നീ ടീമുകളോടാണ്, ജനുവരിയിൽ നടന്ന ഏഷ്യൻ കപ്പിൽ ഇന്ത്യ പരാജയപ്പെട്ടത്. നാല് ടീമുകളുള്ള ഗ്രൂപ്പ് ബിയിൽ അവസാന സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്.

കേരളത്തിൽ മെയ് ആറ് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം

കനത്ത ചൂട് തുടരുന്നതിനാൽ മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം. സ്കൂൾ വിദ്യാർത്ഥികൾ‌ക്ക് സംഘടിപ്പിക്കുന്ന അവധിക്കാല ക്ലാസുകൾ 11 മണി മുതൽ മൂന്നുമണി വരെ ഒഴിവാക്കണം....

ബിജെപി കേരളത്തിലും തമിഴ്‌നാട്ടിലും അക്കൗണ്ട് തുറക്കും: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ

ബിജെപി കേരളത്തിലും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പില്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, എന്നാല്‍ കടുത്ത മത്സരം നടക്കുന്നതിനാല്‍ എത്ര സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന് ഇപ്പോള്‍...

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: ടെസ്റ്റ് ബഹിഷ്കരിക്കും, ഡ്രൈവിങ് സ്കൂളുകൾ സമരത്തിൽ

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ കടുത്ത പ്രതിഷേധത്തിനൊരുങ്ങി ഡ്രൈവിങ് സ്കൂളുകൾ. ഇന്ന് മുതൽ അനിശ്ചിത കാലത്തേക്ക് സമരം ആരംഭിക്കും. ടെസ്റ്റ് ബഹിഷ്കരിക്കാനും കരിദിനം ആചരിക്കാനുമാണ് തീരുമാനം. പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ...

ഗൂഢാലോചന അന്വേഷിക്കണമെന്ന് ഡിജിപിക്ക് പരാതി നൽകി ഇ.പി.ജയരാജൻ

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തിനിടെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.ബിജെപി നേതാവ്‌ ശോഭ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെയാണ് പരാതി....

ഡൽഹി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പുറത്താക്കി

ഡൽഹി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ അടിയന്തര പ്രാബല്യത്തിൽ പിരിച്ചുവിട്ടു. വനിതാ ശിശു വികസന വകുപ്പിൻ്റെ ഉത്തരവിനെ തുടർന്നാണ് നടപടി. 2017ൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വി.കെ.സക്‌സേന...

മോശം കാലാവസ്ഥ: ദുബായിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയതായി എമിറേറ്റ്സ്

മോശം കാലാവസ്ഥയെത്തുടർന്ന് എമിറേറ്റ്സ് വിമാന കമ്പനി ചില യാത്രകൾ റദ്ദാക്കി. മഴയെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ വിമാനങ്ങൾ എത്തിച്ചേരുന്നതിലോ പുറപ്പെടുന്നതിലോ കാലതാമസം പ്രതീക്ഷിക്കണമെന്നും എമിറേറ്റ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മസ്കത്തിൽ നിന്ന് ദുബായിലേക്കുള്ള വിമാനം...

യുഎഇയിൽ മഴ മുന്നറിയിപ്പ്, ഓറഞ്ച് അലർട്ട്

യുഎഇയിൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി മഴ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് പ്രകാരം ഇന്നലെ മെയ് ഒന്നിന് അർദ്ധരാത്രി മുതൽ അബുദാബി അടക്കമുള്ള സ്ഥലങ്ങളിൽ കനത്ത മഴ ഉണ്ടാവുമെന്നാണ് അറിയിച്ചിരുന്നത്. അബുദാബിയിൽ ഇന്ന്...

ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു, ഏഴ് ദിവസം ഔദ്യോഗിക ദുഃഖാചരണം

യു എ ഇയിൽ അൽ ഐൻ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു. പ്രസിഡൻഷ്യൽ കോടതിയാണ് ഷെയ്ഖ് തഹ്‌നൂൻ അന്തരിച്ച വിവരം പുറത്തുവിട്ടത്. പ്രസിഡന്‍റ്...