കേന്ദ്രബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ, 2047ൽ വികസിത ഭാരതം ലക്ഷ്യം, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ധനമന്ത്രി

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് അവതരണം പൂര്‍ത്തിയായി. അൽപം മുൻപാണ് ബജറ്റ് അവതരണം പൂർത്തിയായത്. ബജറ്റ് നിര്‍മല സീതാരാമൻ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്യുമെന്ന ബജറ്റ് പ്രഖ്യാപനങ്ങൾ കേന്ദ്രസര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി കൂടെ വ്യാഖ്യാനിക്കപ്പെടും.

ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായെന്ന് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾ പ്രതീക്ഷയോടെ ഭാവിയെ ഉറ്റുനോക്കുന്നു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നത് സർക്കാരിൻ്റെ വിജയമന്ത്രമായിരിക്കുന്നുവെന്നും ധനമന്ത്രി ആമുഖമായി പറഞ്ഞു. നിരവധി വെല്ലുവിളികളെ അതിജീവിക്കാനായി. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി ദാരിദ്ര്യ നിർമ്മാർജനം യാഥാർത്ഥ്യമാക്കി. തൊഴിൽ സാധ്യതകൾ വർധിച്ചു. അഴിമതി ഇല്ലാതാക്കിയെന്നും ധനമന്ത്രി പറഞ്ഞു. ഗ്രാമീണ തലത്തിൽ സർക്കാരിന്റെ വികസന പദ്ധതികൾ എത്തിച്ചു. പാവപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയുംയും യുവാക്കളുടെയും ശാക്തികരണമാണ് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നത്.

സാമ്പത്തിക വർഷത്തെ ചെലവ് 44.90 ലക്ഷം കോടി. പ്രത്യക്ഷ നികുതി വരുമാനം കൂടി. 27.56 ലക്ഷം കോടിയാണ് 23-24 സാന്പത്തിക വർഷത്തെ വരുമാനം. സാമ്പത്തിക വർഷത്തെ ചെലവ് 44.90 ലക്ഷം കോടി രൂപയാണ്. ജി എസ് ടി നടപടികൾ ലഘൂകരിച്ചു. ആദായ നികുതി റീ ഫണ്ട് ഇപ്പോള്‍ പത്ത് ദിവസത്തിനുള്ളില്‍ നല്‍കാനാവുന്നുവെന്ന് ധനമന്ത്രി. അടുത്ത തലമുറ വികസന പദ്ധതികളിലേക്ക് സർക്കാർ കടന്നു കഴിഞ്ഞു. കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയിലും പ്രധാനമന്ത്രി ആവാസ യോജനയിലൂടെ 3 കോടി വീടുകള്‍ യാഥാർത്യമാക്കാനായി. രണ്ട് കോടി വീടുകളും ഉടൻ യാഥാർത്ഥ്യമാകും. കൂടുതൽ മെഡിക്കൽ കോളേജുകൾ രാജ്യത്താകെ സ്ഥാപിക്കും

നിക്ഷേപ സൗഹൃദ രാജ്യമായി ഇന്ത്യ മാറിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞു. സാമ്പത്തിക ഇടനാഴി യാഥാര്‍ത്ഥ്യമാക്കി. ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് ഇടനാഴി ലോക വ്യാപാരത്തിൽ നിർണ്ണായകമാകും. വിലക്കയറ്റം നിയന്ത്രിക്കാനായി ഒരു രാജ്യ, ഒരു മാർക്കറ്റ് എന്ന ലക്ഷ്യത്തിൽ ജി എസ് ടിക്ക് വലിയ പങ്കുണ്ട്. 43 കോടി മുദ്രാവായ്പകൾ അനുവദിച്ചു. ആളോഹരി വരുമാനത്തിൽ 50% വർധനവുണ്ടായി. പശ്ചാത്തല വികസനത്തിലും റെക്കോർഡ് വർധനവുണ്ടായി. രാജ്യത്തെ സമ്പദ്‌രംഗം മികച്ച നിലയിലാണ്. ഈ വളര്‍ച്ചയിൽ എല്ലാ മേഖലയ്ക്കും തുല്യപങ്കാണ് ഉള്ളതെന്നും ധനമന്ത്രി നിര്‍മല സീതാരാമൻ

2014 ന് ശേഷം സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിച്ചു. മത്സ്യസമ്പദ് പദ്ധതി വിപുലമാക്കും, അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യ പാർക്കുകൾ യാഥാർത്ഥ്യമാക്കും. രാഷ്ടീയ ഗോകുൽ മിഷൻ വഴി പാൽ ഉൽപ്പാദനം കൂട്ടും. ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാക്കും. വിമാനത്താവള വികസനം തുടരും. വൻ നഗരങ്ങളിലെ മെട്രോ വികസനം തുടരും. വ്യോമഗതാഗത മേഖലയും വിപുലീകരിക്കും. കൂടുതൽ വിമാനത്താവളങ്ങൾ യഥാർത്ഥ്യമാക്കും. ഇ – വാഹനരംഗ മേഖല വിപുലമാക്കും. പുതിയ റെയിൽവേ ഇടനാഴി സ്ഥാപിക്കും. നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും. മൂന്ന് റെയില്‍വെ ഇടനാഴിക്ക് രൂപം നല്‍കും. ഇന്ത്യയുടെ കിഴക്കൻ മേഖലയെ കൂടുതൽ ശാക്തീകരിക്കും. ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി നടപ്പാക്കും. ആയുഷ്മാൻ ഭാരത് പദ്ധതി അങ്കൺവാടി ജീവനക്കാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും കൂടി ലഭ്യമാക്കി.
.
നിക്ഷേപ സൗഹൃദ രാജ്യമായി ഇന്ത്യ മാറി. പശ്ചാത്തല വികസനത്തിലും റെക്കോർഡ് വർധനവുണ്ടായി. ആളോഹരി വരുമാനത്തിൽ 50% വർധനവുണ്ടായി. രാജ്യത്തെ സമ്പദ്‌രംഗം മികച്ച നിലയിലാണ്. വിലക്കയറ്റം നിയന്ത്രിക്കാനായി. 43 കോടി മുദ്രാവായ്പകൾ അനുവദിച്ചു. സാമ്പത്തിക ഇടനാഴി യാഥാര്‍ത്ഥ്യമാക്കി. ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് ഇടനാഴി ലോക വ്യാപാരത്തിൽ നിർണ്ണായകമാകും. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ കാർഷിക രംഗത്ത് യാഥാർത്ഥ്യമാക്കിയെന്ന് ധനമന്ത്രി. 30 കോടി രൂപ സ്ത്രീകള്‍ക്ക് മുദ്ര ലോണ്‍ വഴി നല്‍കി. എല്ലാ വിഭാഗങ്ങളിലും വികസനം എത്തി. ഗോത്ര വിഭാഗങ്ങളെ ശാക്തീകരിച്ചു വിശ്വകർമ യോജനയിലൂടെ കരകൗശല തൊഴിലാളികള്‍ക്ക് സഹായം എത്തിച്ചു. 4 കോടി കർഷകർക്ക് വിള ഇൻഷുറൻസ് നൽകി. 1361 ഗ്രാമീണ ചന്തകളെ നവീകരിച്ചു. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയമന്ത്രമെന്നും ധനമന്ത്രി.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...