മെക്സിക്കോയിൽ ആദ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നു
ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയിൽ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനൊരുങ്ങുമ്പോൾ ആണ് വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിൽ ആദ്യത്തെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങുകൾ നടന്നത്.
രാമക്ഷേത്രം നിലവിൽ വന്ന വിവരം മെക്സിക്കോയിലെ ഇന്ത്യൻ എംബസ്സിയാണ് ഔദ്യോഗിക എക്സ് ആക്കൗണ്ട് വഴി അറിയിച്ചത്. രാജ്യത്തെ വ്യത്യസ്ത മതങ്ങളിലെ പുരോഹിതന്മാർ ഉൾപ്പെടെയുള്ളവർ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തു. ഒപ്പം രാജ്യത്തെ നിരവധി മേഖലകളിൽ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങളും ഗോത്ര വിഭാഗ പ്രതിനിധികളും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ അയോധ്യയിലെത്തി. മെക്സിക്കോയിലെ ക്വെറെറ്റാരോ നഗരത്തിലാണ് രാജ്യത്തെ ആദ്യ രാമക്ഷേത്രം ഭക്തർക്കായ് തുറന്നത്. ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച വിഗ്രഹങ്ങൾ എല്ലാം ഇന്ത്യയിൽ നിന്ന് എത്തിച്ചവയാണ്. വിഗ്രഹ പ്രതിഷ്ഠക്ക് ശേഷം പുരോഹിതന്റെയും മെക്സിക്കൻ പ്രതിനിധികളുടെയും നേതൃത്വത്തിൽ മേക്സിക്കോയിലെ ഹിന്ദു പ്രവാസി സമൂഹം ദേവ ഗീതങ്ങൾ ആലപിച്ചു. മെക്സിക്കോയിലെ തന്നെ ആദ്യത്തെ ഹനുമാൻ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത് ക്വെറെറ്റാരോയിലാണ്.