തൃപ്രയാര്‍ തേവരെ വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രസിദ്ധമായ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദര്‍ശനം നടത്തി. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് മോദി തൃപ്രയാറിലെത്തിയത്.

തൃപ്രയാറിലെത്തിയ പ്രധാനമന്ത്രി സോപനത്തിൽ  നറുനെയ്യും താമരപ്പൂക്കളും അദ്ദേഹം സമർപ്പിച്ചു. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് നടത്തിയ ശേഷമാണ് അദ്ദേഹം ദർശനം പൂർത്തിയാക്കിയത്. ക്ഷേത്രക്കുളത്തിലാണ് മീനൂട്ട് വഴിപാട് നടത്തുന്നത്. ഒരു മണിക്കൂറിലധികം സമയം പ്രധാനമന്ത്രി ക്ഷേത്രത്തിൽ ചെലവഴിച്ചു.  ക്ഷേത്രത്തിലെ ബ്രഹ്‌മസ്വം മഠത്തിലെ വിദ്യാർത്ഥികളുടെ വേദ പാരായണം, ഭജന എന്നിവ വീക്ഷിക്കാനും അദ്ദേഹം എത്തി. കനത്ത സുരക്ഷയാണ് പ്രധാനമന്ത്രി സന്ദർശനത്തൊടനുബന്ധിച്ച് തൃപ്രയാറിൽ ഏർപ്പെടുത്തിയത്.

ക്ഷേത്ര തന്ത്രിയായ തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാടാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്.  ദ്വാപരയുഗത്തില്‍ ദ്വാരകയില്‍ ശ്രീകൃഷ്ണഭഗവാന്‍ ആരാധിച്ചിരുന്ന ചതുര്‍ബാഹുവായ വൈഷ്ണ വിഗ്രഹമാണ് തൃപ്രയാറില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. ജനുവരി ഒന്നിന് അയച്ച കത്തിൽ ശ്രീകൃഷ്ണൻ പൂജിച്ച വിഗ്രഹമാണ് പ്രതിഷ്ഠയെന്നാണ് വിശ്വാസമെന്നും ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്‌നൻ എന്നിവരുടെ വിഗ്രഹങ്ങൾ ഒരേസമയം കടലിൽ നിന്ന് ലഭിച്ച് പ്രതിഷ്ഠിച്ചതാണെന്നും പ്രതിപാദിച്ചിരുന്നു. തുടർന്നാണ് അയോധ്യ പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ഇവിടെ ദർശനത്തിന് എത്താൻ പ്രധാനമന്ത്രി തീരുമാനിച്ചത്.

ക്ഷേത്രത്തിലെത്തിയ മോദി തൃപ്രയാര്‍ തേവരെ വണങ്ങിയ ശേഷം പ്രധാന വഴിപാടായ മീനൂട്ടും നടത്തി. പ്രധാനമന്ത്രിയെ കാണാൻ വൻജനവലിയാണ് വഴിയരികിൽ തടിച്ചു കൂടിയത്. ഗുരുവായൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വലപ്പാട് സ്കൂള്‍ മൈതാനത്തെത്തിയ മോദി റോഡ് മാര്‍ഗം തൃപ്രയാര്‍ ക്ഷേത്രത്തിലെത്തി ചേര്‍ന്നു.

എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്, അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ

അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്. വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകൾ നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിച്ചശേഷം വൈകീട്ട് നാലുമണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം നടന്നത്. മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകർമ്മങ്ങൾ...

പാലക്കാട് ഇടത് സ്വതന്ത്രനായി സരിൻ മത്സരിക്കും എന്ന് സൂചന

കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി സരിൻ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും എന്ന് സൂചന. കോൺ​ഗ്രസിനോട് ഇടഞ്ഞ സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. സരിന്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാൻ സിപിഎം...

പ്രേം നസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

പ്രേം നസീറിന്റെ ആദ്യ നായികയായ നെയ്യാറ്റിൻകര കോമളം (96) അന്തരിച്ചു. പാറശാല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു. പ്രേം നസീറിന്റെ ആദ്യ...

ഗവർണർമാരെ മാറ്റാൻ സാധ്യത, അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഗവർണർമാരെ മാറ്റാൻ കേന്ദ്രം തയാറെടുക്കുന്നതായി റിപ്പോർട്ട്. നാവികസേന മുന്‍ മേധാവിയും നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായ അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും എന്നാണ്...

പി സരിൻ ബി ജെ പിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ മുൻ കോൺഗ്രസ് നേതാവ് പി.സരിൻ ബി.ജെ.പിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാൽ, പാർട്ടിയിൽ ആളുള്ളതിനാൽ സ്ഥാനാർത്ഥിയാക്കാൻ ആവില്ലെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. തുടർന്ന്...

എസ് അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേൽശാന്തി

ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലം...

ഇടതുപക്ഷത്തിനൊപ്പമെന്ന് ഡോ. പി സരിൻ

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് ഡോ. പി സരിൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെട്ടുറപ്പുള്ള പാർട്ടിയാണ് സിപിഐഎം എന്നും ബി.ജെ.പിയെ നേരിടാൻ കോൺഗ്രസ് ദുർബലമാണെന്നും സരിൻ പറഞ്ഞു. രാഷ്ട്രീയമായി ബി.ജെ.പിയെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. താന്‍ ജനങ്ങള്‍ക്കിടയിലേക്ക്...

എഡിഎം നവീൻ ബാബുവിന്‍റെ മരണം, പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പിപി ദിവ്യ എത്തിയിരുന്നു. ദിവ്യയെ കേസിൽ...