സൗഭാഗ്യദിനം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, 4000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

‘ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഭാഗ്യം ലഭിച്ചു. തൃപ്രയാറിലെ രാമക്ഷേത്രത്തിലും ദര്‍ശനം നടത്താന്‍ സൗഭാഗ്യമുണ്ടായി. കേരളത്തിന്റെ വികസനോത്സവത്തില്‍ പങ്കെടുക്കാനും അവസരം കിട്ടി” പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ പൂർത്തിയാക്കിയ 4000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി കപ്പല്‍ശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണിശാല എന്നിവയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനലുമാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്.

കൊച്ചിൻ ഷിപ്പ് യാർഡിൽ നാലായിരം കോടിയുടെ വികസന പദ്ധതികൾ ദക്ഷിണേന്ത്യയുടെ വികസനത്തിൽ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. തുറമുഖങ്ങൾ വലിയ വളർച്ചയാണ് നേടിയത്. രാജ്യത്തിന് ഇന്ന് ഏറ്റവും വലിയ ഡ്രൈ ഡോക്ക് സ്വന്തമായി. ഗ്ലോബൽ ട്രേഡിലും ഭാരതത്തിന് വലിയ സ്ഥാനമാണുള്ളത്.രാജ്യത്തെ തുറമുഖ മേഖലയെ വലിയ ശക്തിയാക്കി  മാറ്റുകയാണ് ലക്ഷ്യം.

എല്ലാ കേരളീയര്‍ക്കും എന്റെ നല്ല നമസ്കാരം എന്നു മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലെ ഷിപ്പിംഗ് മേഖലയിൽ ഉണ്ടായത് വൻ കുതിച്ചുചാട്ടം ആണെന്ന് ഉദ്ഘാടന ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ പുതിയ പരിഷ്കരണ നടപടികൾ കാരണം തുറമുഖ മേഖലയിൽ വലിയ നിക്ഷേപങ്ങൾ ഉണ്ടായി. തൊഴിലവസരങ്ങൾ ഉയർന്നു. പുതിയ പദ്ധതികല്‍ യാഥാര്‍ത്ഥ്യമായതോടെ ചരക്കുകപ്പലുകള്‍ക്ക് കാത്തുകെട്ടിക്കിടക്കേണ്ട സാഹചര്യം ഒഴിവായി. കപ്പല്‍ അറ്റകുറ്റപ്പണിക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാകും. ഇതുവഴി കോടികള്‍ വിദേശത്തേക്ക് ഒഴുകുന്നത് നില്‍ക്കും. പദ്ധതികല്‍ ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി വികസനത്തിന് കുതിപ്പേകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പത്തുവർഷത്തിനിടെ രാജ്യം ഷിപ്പിങ്ങ് മേഖലയിൽ വൻ നേട്ടമുണ്ടാക്കി. ചരക്കുകപ്പലുകൾക്ക് പോർട്ടിൽ കാത്തു കിടക്കേണ്ട സാഹചര്യം ഒഴിവായി. രാജ്യം ഷിപ്പ് റിപ്പറിനിങ്ങിലെ പ്രധാന കസെന്റർ ആയി മാറുകയാണ്. പുതിയ പദ്ധതികൾ കപ്പൽ അറ്റകുറ്റപ്പണിക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയിൽ നിന്നും മാറ്റമുണ്ടാക്കും. കൊച്ചി വാട്ടർ മെട്രോക്കായി വെസ്സൽ കൊച്ചി ഷിപ്യാർഡിൽ നിർമിച്ചു.രാജ്യത്തെ മറ്റു നഗരങ്ങൾക്കു വേണ്ടിയും ഷിപയാർഡ് മെട്രോ വെസലുകൾ നിർമ്മിക്കുകയാണ്. മെട്രോ ബോട്ടുകൾ നിർമിച്ചതിന് ഷിപ്യാർഡിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ത്യപ്രയാർ ക്ഷേത്രത്തിലും ഗുരുവായൂർ ക്ഷേത്രത്തിലും സന്ദർശനം നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്.

4000 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയ മോദിക്ക് നന്ദി മുഖ്യമന്ത്രി പിണറായി വിജയൻ നന്ദിയറിയിച്ചു. രാജ്യത്തിന്റെ പൊതുവായ വികസനത്തിന്റെ ഭാഗമായി കേരളവും മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പൊതു വികസനത്തിൽ കേരളം നൽകുന്ന പിന്തുണയുടെ കൂടി ഉദാഹരണമാണിത്. ഐഎസ്ആർഒയുടെ പല പദ്ധതികളിലും കേരളത്തിലെ സ്ഥാപനങ്ങൾ പങ്കാളികളായി. ചന്ദ്രയാൻ, ആദിത്യ തുടങ്ങിയ പ്രധാന പദ്ധതികളിൽ കെൽട്രോൺ പോലുള്ള സ്ഥാപനങ്ങളുടെ ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. ഇന്ത്യയുടെ ശയസ് ഉയർത്തുന്നതിൽ കേരളത്തിലെ സ്ഥാപനങ്ങൾ പങ്കാളികളായെന്നും പിണറായി ഓർമ്മിപ്പിച്ചു.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...