പുതുവർഷത്തെ വരവേറ്റ് യു എ ഇ, ആഘോഷമയമായി രാവ്

2024 നെ വർണ്ണാഭമായി വരവേറ്റ് യു എ ഇ. ഷാർജ എമിറേറ്റ് ഒഴികെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ലേസർ കാഴ്ച്ചകളാലും കരിമരുന്നുപ്രയോഗങ്ങളാലും ഡ്രോൺ ഷോകളോടെയും വൻ ആവേശത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. മിക്ക എമിറേറ്റുകളിലും ആഘോഷങ്ങൾ രാവേറെ നീണ്ടു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട വെ​ടി​ക്കെ​ട്ടു​ക​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ മാ​റ്റു​കൂ​ട്ടി. ഗി​ന്ന​സ് നേ​ട്ട ക​രി​മ​രു​ന്ന് പ്രയോഗം വി​രു​ന്നൊ​രു​ക്കി​യാ​ണ്​ പു​തു​വ​ര്‍ഷ​ത്തെ റാ​സ​ല്‍ഖൈ​മ വ​ര​വേ​റ്റ​ത്​. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍ഷ​വും ഗി​ന്ന​സ് നേ​ട്ട​ത്തോ​ടെ​യാ​ണ് റാ​സ​ല്‍ഖൈ​മ പു​തു​വ​ര്‍ഷ​ത്തെ വ​ര​വേ​റ്റ​ത്. 2024 നെ സ്വാഗതം ചെയ്യാൻ റാസൽ ഖൈമയിൽ ഒരുക്കിയ 1,000-ലധികം ഡ്രോണുകളുടെ പ്രദർശനവും എട്ട് മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ടും രണ്ട് ഗിന്നസ് റെക്കോർഡുകൾ തകർത്തു. മൊത്തം 5.8 കിലോമീറ്റർ നീളമുള്ള ‘അക്വാറ്റിക് ഫ്ലോട്ടിംഗ് പടക്കങ്ങൾ എട്ട് മിനിറ്റ് ആണ് പൊട്ടിയത്. 2 കിലോമീറ്റർ നീളത്തിൽ 1,050 എൽഇഡി ഡ്രോണുകളുടെ പ്രദർശനവുമുണ്ടായി. അബുദാബിയിലും മണിക്കൂറുകൾ നീണ്ട വെടിക്കെട്ടാണ് നടന്നത്.

എ​ല്ലാ വ​ർ​ഷ​ത്തെ​യും​പോ​ലെ ഇ​ത്ത​വ​ണ​യും ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ഴ്ച​ക്കാ​രെ​ത്തി​യ​ത്​ ദു​ബൈ​യി​ലെ ബു​ർ​ജ്​ ഖ​ലീ​ഫ പ​രി​സ​ര​ത്തെ ആ​ഘോ​ഷ​ത്ത്​ ത​ന്നെ​യാ​യി​രു​ന്നു. ഹോ​ട്ട​ലു​ക​ളെ​ല്ലാം ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പു​ത​ന്നെ നി​റ​ഞ്ഞി​രു​ന്നു. ബു​ർ​ജ്​ ഖ​ലീ​ഫ​ക്ക്​ പു​റ​മെ ദുബായിൽ പാം​ജു​മൈ​റ, ബു​ർ​ജ്​ അ​ൽ അ​റ​ബ്, ഹ​ത്ത, അ​ൽ സീ​ഫ്, ബ്ലൂ ​വാ​ട്ടേ​ഴ്​​സ്, ദ ​ബീ​ച്ച്, ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ എ​ന്നി​വി​ട​ങ്ങളിലും ​ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​വും ഡ്രോ​ൺ ഷോ​ക​ളും ന​ട​ന്നു.

ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ ഏ​ഴു​രാജ്യങ്ങളിലെ പുതുവർഷം പലസമയങ്ങളിൽ ആയി ആഘോഷിച്ചു. ചൈ​ന​യി​ൽ പു​തു​വ​ർ​ഷം പി​റ​ക്കു​ന്ന സ​മ​യം ക​ണ​ക്കാ​ക്കി രാ​ത്രി എ​ട്ടു​മ​ണി​ക്ക്​​ ആ​ദ്യ പുതുവത്സര വെടിക്കെട്ട് നടന്നു. ഓ​രോ രാ​ജ്യ​ത്തെ​യും പു​തു​വ​ത്സ​ര​പ്പി​റ​വി​യു​ടെ കൗ​ണ്ട്​​ഡൗ​ണും തു​ട​ർ​ന്ന്​ ന​ട​ന്ന ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​വും കാ​ണാ​ൻ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ ഒ​ത്തു​കൂ​ടി​യ​ത്. വൻ തിരക്കാണ് ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ അനുഭവപ്പെട്ടത്.

​ആഘോ​ഷ​ങ്ങ​ൾ​ക്കാ​യി വ​ന്നെ​ത്തു​ന്ന​വ​ർ​ക്ക്​ ദു​ബൈ​യി​ൽ ആ​ർ.​ടി.​എ പ്ര​ത്യേ​ക ബ​സ് സ​ർ​വി​സു​ക​ളും ഒ​രു​ക്കി​യി​രു​ന്നു. യു.​എ.​ഇ​യി​ലെ പ്ര​ധാ​ന പാ​ർ​ക്കു​ക​ളി​ലും ബീ​ച്ചു​ക​ളി​ലും വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളി​ലും ഞാ​യ​റാ​ഴ്ച വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്​. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ഒ​രു​മ​ണി​വ​രെ വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളി​ലും പൊ​തു​പാ​ർ​ക്കു​ക​ളി​ലും സ​ന്ദ​ർ​ശ​ന​ത്തി​ന്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. അ​ൽ​കൂ​സ്​ പോ​ണ്ട്​ പാ​ർ​ക്ക്, സ​ബീ​ൽ പാ​ർ​ക്ക്, സ​ഫാ പാ​ർ​ക്ക്, ഉ​മ്മു സു​ഖൈം പാ​ർ​ക്ക്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സ​ന്ദ​ർ​ശ​ന​സ​മ​യം നീ​ട്ടി​യ​ത്. അ​ൽ മു​ഷ്​​രി​ഫ്​ പാ​ർ​ക്ക്, ക്രീ​ക്ക്​ പാ​ർ​ക്ക്, അ​ൽ മം​സ​ർ പാ​ർ​ക്ക്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ന​സ​മ​യം നീ​ട്ടി​നൽകിയിരുന്നു .

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...