റിപ്പബ്ലിക് ദിന പരേഡ്: കേരളത്തിൻ്റെ നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. സംസ്ഥാനം നല്‍കിയ പത്ത് ഡിസൈനുകളും കേന്ദ്രം തള്ളി. ലൈഫ് പദ്ധതി ഉൾപ്പെടെയുള്ളവ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രമേയത്തിന് അനുസൃതമല്ലാത്തത് കാരണമാണ് അനുമതി നിഷേധിച്ചത്. കേരളത്തിന്റെ വികസന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന നിശ്ചല ദൃശ്യ മാതൃകകളാണ് കേന്ദ്ര സര്‍ക്കാർ നിഷേധിച്ചത്. ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം എന്നീ പ്രമേയങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിർദേശിച്ചത്. ഈ പ്രമേയം അനുസരിച്ചായിരുന്നു നിശ്ചല ദൃശ്യങ്ങള്‍ തയ്യാറാക്കേണ്ടിയിരുന്നത്. എന്നാൽ കേരളത്തിന്റെ വികസന നേട്ടങ്ങളാണ് നിശ്ചലദൃശ്യങ്ങളിൽ ഉൾപ്പെടുത്തിയിരുന്നത്.

കേരളം നല്‍കിയ നിശ്ചല ദൃശ്യം മറ്റൊരു പരിപാടിയായ ഭരത് പര്‍വ്വില്‍ അവതരിപ്പിക്കാമെന്നാണ് പ്രതിരോധ മന്ത്രാലയം നല്‍കിയ മറുപടി. കേരളം ഇതിനോട് പ്രതികരിച്ചിട്ടില്ല. പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങളുടെ അനുമതി നേരത്തെ തള്ളിയിരുന്നു. അനുമതി നിഷേധിച്ചതിനെതിരെ പ‌ഞ്ചാബ് പശ്ചിമബംഗാൾ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. 2023ലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻ്റെ മാതൃകയ്ക്ക് അനുമതി ലഭിച്ചിരുന്നു. എന്നാൽ 2020ലും 2022ലും കേരളത്തിന്‍റെ നിശ്ചലദൃശ്യങ്ങളുടെ മാതൃക കേന്ദ്ര സർക്കാർ തള്ളിയിരുന്നു.

കേന്ദ്ര സർക്കാർ മൂന്ന് ഘട്ടങ്ങളിലായാണ് ഈ മാതൃകകൾ പരിശോധിച്ചത്. ഇതിനെ തുടന്ന് കേന്ദ്രസർക്കാർ ചില ഭേദഗതികൾ നിർദ്ദേശിച്ചിരുന്നു. ഈ ഭേദഗതികൾ വരുത്തി നാല് മാതൃകകൾ കേരളം വീണ്ടും സമർപ്പിച്ചെങ്കിലും അതും തള്ളുകയായിരുന്നു. ജനാധിപത്യത്തിന്‍റെ മാതാവ് എന്ന വിഷയത്തിൽ സമർപ്പിച്ച സ്വാതന്ത്ര്യസമര സേനാനി അക്കാമ്മ ചെറിയാൻ്റെ പ്രതിമ ഉള്‍പ്പെട്ട മാതൃക. വികസിത ഭാരതമെന്ന വിഷയത്തില്‍ ലൈഫ് മിഷൻ പദ്ധതി കേന്ദ്രീകരിച്ചുള്ള മാതൃകയായിരുന്നു കേരളം സമർപ്പിച്ചത്.
മലയാളി ശാസ്ത്രജ്ഞ ടെസി തോമസിന്‍റെ പ്രതിമ അടങ്ങിയ മാതൃകയായിരുന്നു കേരളത്തിന്‍റെ വിദ്യാഭ്യാസ രംഗത്തെ നേട്ടം പറഞ്ഞുള്ള മോഡലായി സമർപ്പിച്ചത്. കേരള ടൂറിസത്തിൻ്റെ മാതൃകയായിരുന്നു നാലാമത്തേത്. ഈ നാല് മാതൃകകളും കേന്ദ്ര പ്രതിരോധമന്ത്രാലയം തള്ളുകയായിരുന്നു.

അതേസമയം ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നാണ് വിവരം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നുവെങ്കിലും ജനുവരിയിൽ ന്യൂഡൽഹി സന്ദർശിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇതേ തുടർന്നാണ് മാക്രോണിനെ റിപ്പബ്ലിക് ദിന മുഖ്യാതിഥിയായി ക്ഷണിച്ചത്. 2024ലെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് നേതാവാണ് ഇമ്മാനുവൽ മാക്രോൺ. മുൻ ഫ്രഞ്ച് പ്രധാനമന്ത്രി ജാക്വസ് ചിറാക്ക് 1976ലും 1998ലും രണ്ട് തവണ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. കൂടാതെ മുൻ പ്രസിഡന്റുമാരായ വലേരി ഗിസ്‌കാർഡ് ഡി എസ്റ്റിംഗ്, നിക്കോളാസ് സർക്കോസി, ഫ്രാൻസ്വാ ഹോളണ്ട് എന്നിവർ യഥാക്രമം 1980, 2008, 2016 വർഷങ്ങളിൽ ആഘോഷങ്ങളുടെ ഭാഗമായിട്ടുണ്ട്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...