പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് ഡാനിഷ് അലി എംപിയെ ബിഎസ്പിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് അലിക്ക് മുമ്പ് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നതായി ബിഎസ്പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 2019 മുതൽ ഉത്തർപ്രദേശിലെ അംരോഹ ലോക്‌സഭാ മണ്ഡലത്തെയാണ് അലി പ്രതിനിധീകരിക്കുന്നത്.
പാർലമെന്റിൽ കോൺഗ്രസിനെ പിന്തുണച്ചതിനെ തുടർന്നാണ് അലിയെ ബിഎസ്പിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. പാർലമെൻറിൽ അലി നേരിട്ട പ്രശ്‌നങ്ങളിൽ കോൺഗ്രസും അലിയെ പിന്തുണച്ചിരുന്നു. ഇത് മായാവതിയുടെ നേതൃത്വത്തിലുള്ള പാർട്ടിയിൽ നിന്ന് ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾക്ക് കാരണമായി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് അലിക്ക് മുമ്പ് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നതായി ബിഎസ്പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു
“അംരോഹ ലോക്‌സഭാ സീറ്റിൽ മത്സരിപ്പിച്ചാൽ ബിഎസ്പിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ദേവഗൗഡ പറഞ്ഞിരുന്നു. എന്നാൽ അംരോഹയിൽ നിന്ന് വിജയിച്ചിട്ടും, നിങ്ങൾ നൽകിയ വാഗ്ദാനങ്ങളും ഉറപ്പുകളും മറന്ന് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അതിനാൽ നിങ്ങളെ സസ്‌പെൻഡ് ചെയ്യാൻ പാർട്ടി തീരുമാനിച്ചു.”- പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.