സംസ്ഥാനവ്യാപകമായി നാളെ പഠിപ്പ് മുടക്ക് സമരവുമായി എസ്എഫ്‌ഐ. സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുമെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ വ്യക്തമാക്കി. സർവ്വകലാശാലകളെ തകർക്കുകയാണെന്നും ഗവർണർ പൊളിറ്റിക്കൽ ടൂൾ ആയെന്നും ആരോപിച്ച ആർഷോ നാളെ രാജ്ഭവൻ വളയുമെന്നും കൂട്ടിച്ചേർത്തു.