തെലങ്കാന മുഖ്യമന്ത്രി ആരെന്നുള്ള ചോദ്യത്തിന് ഉത്തരമാവുന്നു. രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയാവും. ഡിസംബർ ഏഴിന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് അറിയുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉത്തം കുമാർ റെഡ്ഡിക്കും ഭട്ടി വിക്രമാർകയ്ക്കും ഉപമുഖ്യമന്ത്രി സ്ഥാനം നൽകുകയോ പ്രധാനപ്പെട്ട സ്ഥാനം നൽകി അവരെ ഉൾപ്പെടുത്തുകയോ ചെയ്തേക്കും.