ദുബായ് എയർപോർട്ടിൽ പാസ്പോർട്ട് രഹിത യാത്ര നടപടി നടപ്പിലാക്കിയെന്ന് ജിഡിആർഎഫ്എ

ലോ​ക​ത്തി​ലെ വ​ലി​യ സാ​​ങ്കേ​തി​ക​വി​ദ്യ പ്ര​ദ​ർ​ശ​ന​ങ്ങളിൽ ഒന്നായ ഗ​ൾ​ഫ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി എ​ക്​​സി​ബി​ഷ​ൻ (ജൈ​ടെ​ക്സ്) ജിഡിആർഎഫ്എ 11 പുതിയ ടെക്നോളജി പദ്ധതികൾ അവതരിപ്പിച്ചു. വിസ സേവനങ്ങളിലും എമിഗ്രേഷൻ യാത്രാ നടപടികളിലും ദുബായിയെ ലോകത്തിനുമുന്നിൽ ഉയർത്തിക്കാട്ടാൻ ഉതകുന്ന നവ പദ്ധതികളാണ് വകുപ്പ് മേളയിൽ പ്രദർശിപ്പിച്ചത്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്നായ ദുബായ് എയർപോർട്ടിൽ പാസ്പോർട്ട് രഹിത യാത്രാ നടപടി നടപ്പിലാക്കി തുടങ്ങിയെന്ന് വകുപ്പ് മേളയിൽ അറിയിച്ചു. മുഖം തിരിച്ചറിഞ്ഞ് എമിഗ്രേഷൻ നടപടി പൂർത്തീകരിക്കാനുള്ള ഏറ്റവും നൂതനമായ 5 സ്മാർട്ട് ഗേറ്റുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. നീണ്ട കാലത്തെ ട്രയലുകൾക്കും സുരക്ഷ പ്രക്രിയകൾക്കും ശേഷമാണ് ഔദ്യോഗികമായി പാസ്പോർട്ട് ഇല്ലാതെ സ്മാർട്ട്‌ ഗേറ്റിലുടെ കടന്ന് പോകുന്ന നടപടി ക്രമം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ടെർമിനൽ മൂന്നിലാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്.

ഈ മെച്ചപ്പെടുത്തിയ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കുന്നതിന്, താമസക്കാർ മുൻകൂട്ടി അവരുടെ പാസ്‌പോർട്ടോ എമിറേറ്റ്സ് ഐഡിയോ ടെർമിനൽ 3-ലെ കൗണ്ടറിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഒറ്റ തവണ രജിസ്റ്റർ ചെയ്താൽ, പിന്നീടുള്ള യാത്രയ്ക്ക് സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാൻ പാസ്പോർട്ട് സ്കാൻ ചെയ്യേണ്ടതില്ല. നേരിട്ട് ഗേറ്റിലെ സ്ക്രീനിൽ മുഖം കാണിച്ചാൽ എമിഗ്രേഷൻ നടപടി പൂർത്തീകരിക്കാം. എന്നാൽ യാത്രികർ എപ്പോഴും തങ്ങളുടെ യാത്ര രേഖകൾ കയ്യിൽ കരുതേണ്ടതുണ്ട്.

മുൻപുള്ള പാസ്പോർട്ട് സ്കാൻ ചെയ്തു സ്മാർട്ട് ഗേറ്റ് ഉപയോഗിക്കുന്ന സേവനം ഇപ്പോഴും ദുബായ് വിമാനത്താവളത്തിലെ എല്ലാ ടെർമിലും നിലവിലുണ്ട്. ഇതിനുള്ള 122 സ്മാർട്ട് ഗേറ്റുകളാണ് ഇവിടങ്ങളിൽ ഉള്ളത്. ക്യാമറയ്ക്ക് ആളുകളുടെ മുഖവും ഒപ്‌റ്റിക് പ്രിന്റും കൃത്യമായി പകർത്താൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഗ്ലാസുകൾ, മുഖംമൂടികൾ അല്ലെങ്കിൽ തൊപ്പികൾ എന്നിവ പോലുള്ള ഏതെങ്കിലും ഉണ്ടെങ്കിൽ നീക്കം ചെയ്തു കൊണ്ട് നടപടി പൂർത്തിയാക്കണം.സമീപഭാവിയിൽ ടെർമിനലുകൾ ഒന്നിലും രണ്ടിലും ഈ സാങ്കേതികവിദ്യ നടപ്പിലാക്കാൻ ജിഡിആർഎഫ്എ-ക്ക് പദ്ധതിയുണ്ട്.

ജിഡിആർഎഫ്എ യുടെ വിപുലീകരിച്ച അപ്ലിക്കേഷന്, പാസ്പോർട്ട് രഹിത യാത്രയ്ക്കുള്ള സ്മാർട്ട് ഗേറ്റ്,വീഡിയോ കോൾ സേവനം, ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള പദ്ധതികളുടെ പ്രദർശനവും വിവരണവുമാണ് ജൈടെക്സിൽ ഗ്ലോബൽ 2023 മേളയിൽ ഉണ്ടായി.
നവീകരണത്തിനും സഞ്ചാരി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള ദുബായുടെ സമർപ്പണത്തിന്റെ തെളിവാണ് ഈ മെച്ചപ്പെടുത്തിയ സ്മാർട്ട് ഗേറ്റുകൾ. മുഖം കാണിച്ചു നടപടികൾ പൂർത്തീകരിക്കാനുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച്, താമസക്കാർക്കും സന്ദർശകർക്കും ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലൊന്നിൽ വേഗമേറിയതും സൗകര്യപ്രദവുമായ അനുഭവങ്ങൾ ഇനിയും പ്രതീക്ഷിക്കാവുന്നതാണ്.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....