ഇന്ത്യയിലുള്ള കനേഡിയൻ നയതന്ത്രജ്ഞരെ തിരിച്ച് വിളിച്ച നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള 1961 ലെ വിയന്ന കൺവെൻഷൻ പ്രകാരമുള്ള വ്യവസ്ഥകൾ ഇന്ത്യ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അമേരിക്ക പറഞ്ഞു. 41 കനേഡിയൻ നയതന്ത്രജ്ഞരുടെ നയതന്ത്രപ്രതിരോധം റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം വിയന്ന കൺവെൻഷന്റെ ലംഘനമാണെന്നും അത് പാലിക്കണമെന്നും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു. അതേസമയം 41 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്ന് പിൻവലിച്ചത് അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമായി ചിത്രീകരിക്കാനുള്ള കാനഡയുടെ ശ്രമം വിദേശകാര്യ മന്ത്രാലയം തള്ളി.
ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട നയതന്ത്ര തർക്കത്തെ തുടർന്നതിടെ ഇന്ത്യയിൽ നിന്നുള്ള 41 നയതന്ത്രജ്ഞരെ തിരിച്ച് വിളിച്ചതായി കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഇന്ത്യയില്‍ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെയാണ് കാനഡ പിന്‍വലിച്ചത്. കാനഡയുടെ നയതന്ത്ര സാന്നിദ്ധ്യം കുറയ്ക്കാൻ നിർബന്ധിക്കരുതെന്നും, കനേഡയുടെ അന്വേഷണത്തിൽ സഹകരിക്കണമെന്നും ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മില്ലർ വ്യക്തമാക്കി
ജൂണിൽ വാൻകൂവറിലെ പ്രാന്തപ്രദേശത്തുള്ള ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്കിനെകുറിച്ച് ജസ്‌റ്റിൻ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്‌തിരുന്നു. തുടർന്നാണ് രാജ്യത്തെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാൻ കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടത്. നിജ്ജാറിന്റെ കൊലപാതകവുമായി തങ്ങളുടെ ഏജന്റുമാർക്ക് ബന്ധമുണ്ടെന്ന ട്രൂഡോയുടെ ആരോപണം അസംബന്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ തള്ളിയിരുന്നു.