ദക്ഷിണ ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ തീപിടിത്തത്തില്‍ 16 പേര്‍ മരിച്ചു. ഗുയിഷോ പ്രവിശ്യയിലെ പാന്‍ഗ്വാനിലെ ഷാന്‍ജിയാവോഷു കല്‍ക്കരി ഖനിയിലാണ് ഇന്നലെ തീപിടുത്തമുണ്ടായത്. കണ്‍വെയര്‍ ബെല്‍റ്റിന് തീപിടിച്ചതിനെ തുടര്‍ന്നാണ് ആളുകള്‍ ഖനിയില്‍ കുടുങ്ങിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും ലഭിക്കുന്ന സൂചന.
രാജ്യത്തെ കല്‍ക്കരി ഖനന വ്യവസായം, സമീപ വര്‍ഷങ്ങളില്‍ തൊഴിലാളികളുടെ സുരക്ഷാ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും മരണങ്ങള്‍ സംഭവിക്കുന്നുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതലായി ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്ന ചൈന, കാറ്റും സൗരോര്‍ജവും വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും വൈദ്യുതിക്കായി കല്‍ക്കരിയെ ആശ്രയിക്കുന്നത് ഇപ്പോഴും തുടരുകയാണ്.