തൃശ്ശൂരില്‍ ഇന്ന് പുലികളിറങ്ങും, ഉച്ചയ്ക്ക് 12 മുതല്‍ നഗരത്തിൽ ഗതാഗത നിയന്ത്രണം

ശക്തന്റെ തട്ടകത്തില്‍ ഇന്ന് പുലികള്‍ ഇറങ്ങും. ഓണാഘോഷത്തിന്റെ ഭാഗമായി നാലാം ഓണത്തിന് നടക്കുന്ന പുലികളിക്കായി തൃശ്ശൂര്‍ നഗരം ഒരുങ്ങിക്കഴിഞ്ഞു. 300 ഓളം പുലികളാണ് സ്വരാജ് റൗണ്ടില്‍ ചെണ്ടയുടെ താളത്തിന് ഒപ്പം നൃത്തം വച്ച് നഗരം കീഴടക്കുക. മൂന്ന് മണിക്ക് ശേഷം മുഖംമൂടി വെച്ച് അരമണികെട്ടി കാല്‍ത്തളയുമിട്ട് ഓരോ പുലികളും സ്വരാജ് റൗണ്ടിലെത്തും. മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന മത്സര കളികള്‍ക്കൊടുവില്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ നടുവിലാല്‍ ഗണപതിക്ക് നാളികേരമുടക്കുന്നതോടെ ഇക്കൊല്ലത്തെ പുലിക്കളി അവസാനിക്കും.

അഞ്ച് ടീമുകളാണ് പുലികളെ അണിനിരത്തുന്നത്. വിയ്യൂര്‍ ദേശത്ത് നിന്ന് പെണ്‍പുലികളും ഇറങ്ങും. ഓരോ ദേശക്കാര്‍ക്കും സ്വന്തമായി ടാബ്ലോയും പുലി വണ്ടിയുമുണ്ട്. ഓരോ ടീമുകളിലായി 51 പുലികള്‍ ഉണ്ടാവും. ഇത്തവണ ശക്തന്‍ പുലികളി ദേശം, കാനാട്ടുകര, അയ്യന്തോള്‍, വിയ്യൂര്‍, സീതാറാം മില്‍ ലെയിന്‍, തുടങ്ങിയ ടീമുകളാണ് പുലികളെ അണിനിരത്തുന്നത്. കുറഞ്ഞത് 31 പുലികള്‍ വേണമെന്നാണ് കോര്‍പറേഷന്‍ മാനദണ്ഡം. കരിമ്പുലി,വരയന്‍ പുലി, പുള്ളിപ്പുലി ഫ്ലൂറസന്റ് പുലി തുടങ്ങി പലവിധ പുലികള്‍ നഗരത്തില്‍ ഇറങ്ങും.

പുലിക്കളിയോടനുബന്ധിച്ച് ഉച്ചയ്ക്ക് 12 മുതല്‍ തൃശ്ശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. സ്വകാര്യ വാഹനങ്ങള്‍ അത്യാവശ്യത്തിന് അല്ലാതെ നഗരത്തിലേക്ക് വരുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. കൂടാതെ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും പാര്‍ക്കിങ് വിലക്കിയിട്ടുണ്ട്. വിദേശികള്‍ അടക്കം ആയിരങ്ങളെ സാക്ഷിയാക്കി നഗരം പുലികള്‍ കയ്യടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...