മണിപ്പൂരിൽ ആക്രമണം തുടരുന്നു, ആയുധങ്ങള്‍ പിടിച്ചെടുത്ത് സുരക്ഷാസേന, അന്വേഷണത്തിന് 53 ഉദ്യോഗസ്ഥരടങ്ങുന്ന സംഘം

മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന കലാപം തുടരുകയാണ്. ഇന്നലെ രണ്ടിടങ്ങളിൽ വെടിവയ്പ്പുണ്ടായി. കൂടാതെ നാല് ജില്ലകളിൽ നിന്നായി ആയുധങ്ങൾ പിടികൂടുകയും ചെയ്തു. ആക്രമണത്തിൽ നാല് പേർ അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചു. മണിപ്പൂരില്‍ സംഘര്‍ഷ സ്ഥിതി തുടരുന്നതിനിടെയാണ് വിവിധയിടങ്ങളില്‍ നിന്ന് ആയുധശേഖരം സുരക്ഷാസേന പിടിച്ചെടുത്തത്. എട്ട് തോക്കുകളും 112 വെടിയുണ്ടകളുമാണ് തിരച്ചിലില്‍ കണ്ടെത്തിയത്. കൂടാതെ ആറ് സ്ഫോടക വസ്തുക്കളും സൈന്യം പിടിച്ചെടുത്തു. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, തെങ്നൗപാല്‍, കാങ്പോക്പി, ഇംഫാല്‍ വെസ്റ്റ് ജില്ലകളില്‍ നിന്നാണ് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. കൂടാതെ തെങ്നൗപാല്‍ ജില്ലയില്‍ ആറ് ബങ്കറുകള്‍ പൊളിച്ചുമാറ്റി.

ഇംഫാൽ∙ മണിപ്പുരിൽ സംഘർഷത്തിന് അയവുണ്ടാകുന്നില്ല. നാലു ഗ്രാമങ്ങളിലായി പ്രക്ഷോഭകാരികളുടെ നേതൃത്വത്തിൽ വെടിവയ്പ്പ് തുടരുകയാണെന്നാണ് റിപ്പോർട്ട്. അതിനിടെ പൊലീസ് വ്യാപകമായി നടത്തിയ പരിശോധനയിൽ മയക്കുമരുന്നും, ആയുധങ്ങളും, ബോംബുകളും, ഗ്രനേഡുകളും ഉൾപ്പെടെയുള്ളവ കണ്ടെത്തി. മയക്കമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് നാലുപേരെ എൻഎബി അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഇംഫാലിൽ നിന്ന് അസം സ്വദേശികളാണ് പിടിയിലായത്.

മണിപ്പൂരിലെ അക്രമക്കേസുകള്‍ അന്വേഷിക്കാന്‍, രാജ്യത്തുടനീളമുള്ള യൂണിറ്റുകളില്‍ നിന്ന്, 29 സ്ത്രീകള്‍ ഉള്‍പ്പെടെ 53 ഉദ്യോഗസ്ഥരെ സിബിഐ നിയോഗിച്ചു. ജോയിന്റ് ഡയറക്ടര്‍ ഘന്‍ശ്യാം ഉപാധ്യായയ്ക്കാകും ഇവര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുക. ലൗലി കത്യാര്‍, നിര്‍മല ദേവി, മോഹിത് ഗുപ്ത എന്നീ മൂന്ന് ഡിഐജിമാര്‍, പോലീസ് സൂപ്രണ്ട് രാജ് വീര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്. ഇത്രയധികം വനിതാ ഉദ്യോഗസ്ഥരെ ഒരു അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തുന്നത് ആദ്യമായാണെന്നും സിബിഐ അറിയിച്ചു. സിബിഐ അന്വേഷിക്കുന്ന ഈ കേസുകളില്‍ പലതിലും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ ആക്ട് 1989-ന്റെ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയേക്കാം. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥനാകും കേസ് അന്വേഷിക്കുക. രണ്ട് അഡീഷണല്‍ പോലീസ് സൂപ്രണ്ടുമാരും ആറ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരും അടക്കമുളള 53 അംഗങ്ങളാണ് അന്വേഷണ സംഘത്തിന്റെ ഭാഗമാകുകയെന്നും അവര്‍ പറഞ്ഞു.

മണിപ്പൂര്‍ വംശീയമായി വിഭജിച്ചിരിക്കുന്ന സാഹചര്യത്തില്‍ പക്ഷപാതപരമായ ആരോപണങ്ങള്‍ ഒഴിവാക്കുക എന്ന നിര്‍ണായക ദൗത്യമാണ് സിബിഐ ഏറ്റെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച എല്ലാ ഫോറന്‍സിക് സാമ്പിളുകളും സിബിഐ, ഡല്‍ഹിയിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് മാറ്റും.

മെയ് 4 ന് രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുന്നതായി പ്രചരിച്ച വീഡിയോയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ ഉള്‍പ്പെടെ എട്ട് കേസുകള്‍ സിബിഐ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മണിപ്പൂര്‍ അക്രമവുമായി ബന്ധപ്പെട്ട ഒമ്പത് കേസുകള്‍ കൂടി അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് സിബിഐ. ഇതോടെ മണിപ്പൂര്‍ സംഘര്‍ഷത്തില്‍ സിബിഐ അന്വേഷിക്കുന്ന കേസുകളുടെ എണ്ണം
17 ആകും. ഈ 17 കേസുകളില്‍ മാത്രമായി അന്വേഷണം പരിമിതപ്പെടുത്തില്ലെന്നും സിബിഐ അറിയിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളും മുന്‍ഗണനാക്രമത്തില്‍ അന്വേഷിക്കും. ചുരാചന്ദ്പൂര്‍ ജില്ലയില്‍ നടന്ന ലെംഗികാതിക്രമ കേസ് കൂടി അന്വേഷണ ഏജന്‍സി ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്.

മേയ് 3 ന് മലയോര ജില്ലകളില്‍ നടന്ന ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തില്‍ 160-ലധികം ആളുകള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്‌തേയികള്‍ പ്രധാനമായും ഇംഫാല്‍ താഴ്വരയിലാണ് താമസിക്കുന്നത്. നാഗകളും കുക്കികളും ഉള്‍പ്പെടുന്ന ഗോത്രവര്‍ഗക്കാര്‍ മലയോര ജില്ലകളിലാണ് താമസിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് ഹൈക്കോടതി റദ്ദാക്കി

പറവൂരില്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. അതിനോടൊപ്പം ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കാണിച്ച് ചുമത്തിയ കുറ്റവും റദ്ദാക്കി....

അദാനിയെ അറസ്റ്റ് ചെയ്യണം, പ്രധാനമന്ത്രി സംരക്ഷിക്കുന്നു: രാഹുൽ ഗാന്ധി

അമേരിക്കയിലെ കൈക്കൂലി കേസിൽ കുറ്റാരോപിതനായ അദാനിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്കെതിരെയും രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചു. ഗൗതം അദാനിയുടെ അഴിമതിയിൽ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നും അദ്ദേഹം...

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി

യുദ്ധക്കുറ്റം ചുമത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. ​ഗാസയിൽ സ്ത്രീകളും കുട്ടികളുമടക്കം നാൽപതിനായിരത്തിലേറെ ​പേരെ കൂട്ട​ക്കൊല നടത്തിയതിനും ആശുപത്രികളടക്കം തകർത്തതിനുമാണ് യുദ്ധക്കുറ്റം ചുമത്തി നെതന്യാഹുവിനും...

മല്ലപ്പളളി പ്രസംഗം; മന്ത്രി സജി ചെറിയാന് തിരിച്ചടി, ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് കോടതി, രാജിയില്ലെന്ന് സജി ചെറിയാന്‍

മല്ലപ്പളളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചെന്ന കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട് റദ്ദാക്കിയ സിംഗിൾബെഞ്ച്, തുട‍രന്വേഷണത്തിന് ഉത്തരവിട്ടു.അന്വേഷണത്തിൽ പാളിച്ചകൾ ഉണ്ടായി,...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗയാനയുടെയും ബാർബഡോസിന്റെയും പരമോന്നത ദേശീയ പുരസ്കാരം

ഗയാന പരമോന്നത ദേശീയ പുരസ്‌കാരമായ ദി ഓർഡർ ഓഫ് എക്‌സലൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കും. ബാർബഡോസ് തങ്ങളുടെ ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസും പ്രധാനമന്ത്രിക്ക് നൽകും. പ്രധാനമന്ത്രി മോദിയെ...

സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അയിഷ പോറ്റി

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അയിഷ പോറ്റി മുൻ എംഎൽഎ അയിഷ പോറ്റി. ഓടി നടക്കാൻ പറ്റുന്നവർ പാർട്ടിയിലേക്ക് വരട്ടെയെന്നും അയിഷ പോറ്റി പറഞ്ഞു. ഇവരെ കഴിഞ്ഞ ദിവസം സിപിഎം കൊട്ടാരക്കര...

“ഈ ബന്ധം മുപ്പതിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ,” വിവാഹമോചനം സ്ഥിരീകരിച്ച് എ ആര്‍ റഹ്മാന്‍

വിവാഹമോചനം ഔദ്യോഗികമായി സ്ഥിരീകരിച്ച് സംഗീത സംവിധായകൻ എ ആര്‍ റഹ്മാന്‍. കഴിഞ്ഞ ദിവസമാണ് എ ആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും വേര്‍പിരിയാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ്...

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും വോട്ടെടുപ്പ്, ജനവിധി തേടി പ്രമുഖർ

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിന് പുറമെ കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ 15 സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതിൽ 9 സീറ്റുകളും ഉത്തർപ്രദേശിൽ നിന്നാണ്. 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള...