പാകിസ്ഥാനെ നടുക്കിയ ഭീകരാക്രമണത്തിൽ മരണസംഖ്യ ഉയരുകയാണ്. ബജൗറിയിലെ ഖാറിലാണ് സ്ഫോടനം ഉണ്ടായത്. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സ്ഫോടനത്തിൽ 35 പേർ കൊല്ലപ്പെട്ടു എന്നാണ് വ്യക്തമാകുന്നത്. സ്ഫോടനത്തിൽ എൺപതിലേറേ പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മരണസംഖ്യ ഉയരാനാണ് സാധ്യത എന്നാണ് റിപോർട്ടുകൾ. സ്ഫോടനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സ്ഥലത്ത് ജെ യു ഐ എഫ് പാർട്ടിയുടെ യോഗത്തിനിടെയാണ് സ്ഫോടനം നടന്നത്. ആരും ഇതുവരെ ഉത്തരവാദിത്വം ഏറ്റെടുത്തതായും റിപ്പോർട്ടുകളില്ല.
പാക്കിസ്ഥാനിൽ ഭീകരാക്രമണം, മരണം 35 കടന്നു

